Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുലിൻെറ പത്രിക വീണ്ടും പരിശോധിക്കണമെന്ന ആവശ്യവുമായി തുഷാർ വെള്ളാപ്പള്ളി
text_fieldsbookmark_border
കൽപറ്റ: കോൺഗ്രസ് അധ്യക്ഷനും വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പ ത്രികയുടെ സാധുത പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അപേക്ഷ നൽകി.
രാഹുൽ ഗാന്ധി വിദേശ രാജ്യത്തിൻെറ പാസ്പോർട്ടും കൈവശം വെക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചു. ഇക്കാര്യം അദ്ദേഹം നാമനിർദേശ പത്രികാ സമർപ്പണ വേളയിൽ വെളിപ്പെടുത്തിയിട്ടില്ല.
അതിനാൽ രാഹുലിൻെറ പത്രികയുടെ സാധുത പരിശോധിച്ച ശേഷം തള്ളണമെന്ന് തുഷാർ വെള്ളാപ്പള്ളി തൻെറ അഭിഭാഷകൻ മുഖേന തെരഞ്ഞെടുപ്പ് കമീഷന് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
