Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുലാവർഷമെത്തി; സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴ തുടരും

text_fields
bookmark_border
തുലാവർഷമെത്തി; സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴ തുടരും
cancel
Listen to this Article

തിരുവനന്തപുരം: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വടക്കു-കിഴക്കൻ തുലാവർഷമെത്തി. തെക്കു-പടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങി, വടക്കു-കിഴക്കൻ മൺസൂൺ ആരംഭിച്ചതോടെ വരുംദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാവും.

തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ ഞായറാഴ്ചയോടെ കേരള, കർണാടക തീരങ്ങൾക്ക് സമീപം ന്യൂനമർദ മേഖല രൂപപ്പെട്ടേക്കും. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടായിരിക്കും. വ്യാഴാഴ്ച സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thunderstorms will continue in the state
Next Story