Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതൽ ഇടിമിന്നലും മഴയും

text_fields
bookmark_border
Rain
cancel
Listen to this Article

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യതയെന്ന് കലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കിഴക്കൻ കാറ്റിന്‍റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. നേരിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും വയനാട് ജില്ലയിലും ഞായറാഴ്ച ഗ്രീന്‍ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നൽ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thunderstorms and rain in the state from tomorrow after a break
Next Story