Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവ്​ ഇടിമിന്നലേറ്റ്​ മരിച്ചു

text_fields
bookmark_border
jofin.jpg
cancel

ഊർങ്ങാട്ടിരി: വീടിനരികെയുള്ള പ്ലാവിൽ നിന്ന് ചക്ക വലിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പനമ്പിലാവ് വാഴാനിപ്പുഴയിൽ ജോഫിൻ ജോസ് (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ചക്ക വലിക്കാനായി തോട്ടിക്ക് മേലെ കെട്ടിയ കത്തിയിൽ മിന്നൽ പിടിച്ചാണ് സംഭവം. മാതാവ് ഫിലോമിനക്കും ഇടിമിന്നലിൽ സാരമായ പരിക്കേറ്റു.

വീടിൻെറ അടുക്കള ഭാഗത്തും ഇടിമിന്നൽ കാരണം നാശനഷ്ടമുണ്ടായി. സംഭവം നടന്ന ഉടനെ തന്നെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അരീക്കോട് ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ജോഫിൻ ജോസ്.

വാഴാനിപ്പുഴയിൽ ജോസ് ആണ് പിതാവ്. സഹോദരങ്ങൾ: സിസ്റ്റർ ജോസ്ലി, ജോസ്ന ( നഴ്സ്, ബേബി മെമോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - thunderstorm; man died -kerala news
Next Story