Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുലാവർഷം: കേരളത്തിൽ...

തുലാവർഷം: കേരളത്തിൽ തുടക്കത്തിൽ തന്നെ അ​ധി​ക മ​ഴ; 98 ശ​ത​മാ​നം കൂടുതൽ മ​ഴയാണ്​​ 30 ദി​വ​സം​കൊ​ണ്ട്​ ല​ഭി​ച്ചത്​

text_fields
bookmark_border
rain
cancel

തൃ​ശൂ​ർ: ര​ണ്ടു​മാ​സം ശേ​ഷി​​േ​ക്ക, ആ​ദ്യ​മാ​സ​ത്തി​ൽ​ത​ന്നെ കേ​ര​ള​ത്തി​ന്​ തു​ലാ​വ​ർ​ഷ​ത്തി​ൽ അ​ധി​ക മ​ഴ. ഒ​ക്​​ടോ​ബ​റി​ൽ ഒ​രു​ദി​വ​സം ബാ​ക്കി നി​ൽ​ക്കേ, 584 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ഒ​ക്​​ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ 492 മി.​മീ​റ്റ​റാ​ണ്​ കേ​ര​ള​ത്തി​െൻറ വി​ഹി​തം. 98 ശ​ത​മാ​നം അ​ധി​ക മ​ഴ​ 30 ദി​വ​സം​കൊ​ണ്ട്​ ല​ഭി​ച്ചു. എ​ന്നാ​ൽ, ഇ​ത്​ റെ​ക്കോ​ഡ്​ മ​ഴ​യ​ല്ല.

1977ൽ ​മൂ​ന്നു​മാ​സം ല​ഭി​ച്ച 812 മി.​മീ. ആ​ണ്​ തു​ലാ​ത്തി​ൽ ല​ഭി​ച്ച ഏ​റ്റ​വും കൂ​ടി​യ മ​ഴ. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ 2010ൽ 791, 2002​ൽ 752 എ​ന്നി​ങ്ങ​നെ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ങ്ങ​നെ നോ​ക്കു​േ​മ്പാ​ൾ ച​രി​ത്രം തി​രു​ത്താ​ൻ പ്ര​യാ​സ​മാ​ണെ​ങ്കി​ലും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന നാ​ളു​ക​ളി​ൽ ഒ​ന്നും പ​റ​യാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഈ​മാ​സം 16 മു​ത​ൽ 18 വ​രെ ല​ഭി​ച്ച 129 മി.​മീ. മ​ഴ​ക്ക്​ സ​മാ​ന​മാ​യ അ​തി​തീ​വ്ര മ​ഴ​ക​ൾ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ കാ​ലാ​വ​സ്ഥ ഗ​വേ​ഷ​ക സ​മൂ​ഹം കാ​ത്തി​രി​പ്പി​ലാ​ണ്. അ​തേ​സ​മ​യം, 1988ലെ 154 ​മി.​മീ. ആ​ണ്​​ തു​ലാ​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ മ​ഴ. 2016 വ​ര​ൾ​ച്ച വ​ർ​ഷ​ത്തി​ലെ 165, 2011ലെ 389 ​എ​ന്നി​വ​യാ​ണ്​ കു​റ​വി​ൽ മു​ന്നി​ലു​ള്ള​വ.

അ​തേ​സ​മ​യം, ഒ​ക്​​ടോ​ബ​റി​ൽ 295ന്​ ​പ​ക​രം 584 മി.​മീ. മ​ഴ​യും ച​രി​ത്രം തി​രു​ത്തു​ന്ന​ത​ല്ല. 1932ൽ 575, 1999​ൽ 562, 1912ൽ 553, 2002​ൽ 528 മി.​മീ. അ​ട​ക്കം ല​ഭി​ച്ച ഒ​ക്​​ടോ​ബ​റും ക​ലാ​വ​സ്ഥ വ​കു​പ്പി​െൻറ രേ​ഖ​ക​ളി​ലു​ണ്ട്. നി​ല​വി​ൽ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും അ​ധി​ക​മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ഇ​തി​ൽ​ത​ന്നെ പ​ത്ത​നം​തി​ട്ട​യി​ൽ ല​ഭി​ച്ച​ത്​ 156 ശ​ത​മാ​നം അ​ധി​ക​മാ​ണ്​. 339ന്​ ​പ​ക​രം പ​ത്ത​നം​തി​ട്ട​ക്ക്​ ല​ഭി​ച്ച​ത്​ 866 മി.​മീ. ക​ണ്ണൂ​രി​ൽ 124, കാ​സ​ർ​കോ​ട്ട്​​ 107 ശ​ത​മാ​ന​മാ​ണ്​ കൂ​ടു​ത​ൽ. 35 ശ​ത​മാ​നം മ​ഴ ല​ഭി​ച്ച ആ​ല​പ്പു​ഴ​യാ​ണ്​ അ​ധി​ക​മ​ഴ​യി​ൽ പി​ന്നി​ൽ.

സ​മു​ദ്രോ​പ​രി​ത​ലം വേ​ണ്ട​തി​ല​ധി​കം ചൂ​ടു​പി​ടി​ക്കു​ന്ന​തും പ്രാ​ദേ​ശി​ക​മാ​യ അ​ന്ത​രീ​ക്ഷ പ്ര​തി​ഭാ​സ​ങ്ങ​ളു​മാ​ണ്​ ഇ​ത്ത​ര​ത്തി​ൽ തു​ലാ​വ​ർ​ഷ​ത്തി​ന്​​ അ​ന്യ​മാ​യ ഇ​ട​ർ​ച്ച​യി​ല്ലാ​ത്ത തു​ട​ർ​ച്ച​യാ​യ മ​ഴ​ക്ക്​ കാ​ര​ണം. മേ​ഘ​ങ്ങ​ളു​ടെ അ​വ​സ്ഥാ​ഭേ​ദ​വും കാ​ര്യ​ങ്ങ​ൾ കു​ഴ​ക്കു​ന്നു. മ​ഴ​മേ​ഘ​ങ്ങ​ൾ കൂ​മ്പാ​ര മ​ഴ​മേ​ഘ​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​തോ​ടെ മ​ഴ​യു​ടെ രൂ​പ​വും ഭാ​വ​വും മാ​റു​ക​യാ​ണ്​. നി​ല​വി​ൽ അ​റ​ബി​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ​വും മ​ഴ അ​നു​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​ന്നു. അ​തു​കൊ​ണ്ടു​​ത​ന്നെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ര​ക്കേ​ടി​ല്ലാ​ത്ത മ​ഴ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
TAGS:heavy rain Thulavarsham 
News Summary - Thulavarsham: Extreme rainfall in Kerala from the very beginning
Next Story