Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷിക്കാരനെ...

ഭിന്നശേഷിക്കാരനെ ബൈക്കിൽ പിന്തുടർന്ന്​ വെട്ടിവീഴ്​ത്തി

text_fields
bookmark_border
ഭിന്നശേഷിക്കാരനെ ബൈക്കിൽ പിന്തുടർന്ന്​ വെട്ടിവീഴ്​ത്തി
cancel

ദേശമംഗലം: ആറങ്ങോട്ടുകര ഇരുമ്പകശ്ശേരിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ നാലംഗ സംഘം വെട്ടി. മുണ്ടനാട്ട് വീട്ടിൽ വാസുദേവൻ നായരുടെ മകൻ മനോജിനെയാണ്​ (38) ബൈക്കിൽ യാത്ര ചെയ്യു​േമ്പാൾ മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വെട് ടിയത്​.

കാലിലും തോളിലും വെട്ടേറ്റ മനോജിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക്​ വിധേയനാക്കി. ഇന്നലെ രാവിലെ 10.30 ഓടെയാണ്​ സംഭവം. പട്ടാമ്പി കൂട്ടുപാതയിൽ വാഹന ഫിനാൻസിങ് സ്ഥാപനം നടത്തുന്ന ഇയാൾ ബി.ജെ.പി പ്രവർത്തകനാണ്​​.

സ്ഥാപനത്തിലേക്ക്​ പോകുന്ന മനോജിനെ പിന്തുടർന്നെത്തിയ സംഘം തിരുമിറ്റക്കോട് പാടത്ത് വെച്ച് ഇടിക്കട്ട കൊണ്ട് ഇടിക്കുകയും വെട്ടുകയുമാണുണ്ടായത്​. ആളൊഴിഞ്ഞ സ്ഥലമായതിനാൽ മനോജി​​​െൻറ കരച്ചിൽ ആരും കേട്ടില്ല. മനോജ് റോഡിൽ വീണതോടെ അക്രമികൾ രക്ഷപ്പെട്ടു.

വഴിയാത്രികരാണ് ഇദ്ദേഹത്തെ കൂറ്റനാട് ആശുപത്രിയിലെത്തിച്ചു. ചാലിശ്ശേരി പൊലീസ് കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. മനോജി​​​െൻറ വലത് കൈപ്പത്തി ഭാഗം ചെറുപ്പത്തിൽ പടക്കം പൊട്ടി നഷ്​ടപ്പെട്ടതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBJP Leader Attacked
News Summary - Thrissure BJP Leader Attacked-Kerala News
Next Story