Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുണ്ടാസംഘത്തിെൻറ...

ഗുണ്ടാസംഘത്തിെൻറ വെട്ടേറ്റ് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ഗുണ്ടാസംഘത്തിെൻറ വെട്ടേറ്റ് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്
cancel

ഇരിങ്ങാലക്കുട: ഗുണ്ടാസംഘത്തി​െൻറ വെട്ടേറ്റ് യുവാവ് മരിച്ചു. മുന്‍ കാറളം പഞ്ചായത്ത് പ്രസിഡൻറ്​ സി.വി. വാസുവി​ െൻറ മകന്‍ പുല്ലത്തറ ചങ്കരംങ്കണ്ടത്ത് വിഷ്ണു (27) ആണ് മരിച്ചത്. വൈകിട്ട് നാലരക്ക് ഇത്തിള്‍ക്കുന്ന് പള്ളത്തിനടുത്തുള്ള പാടത്ത് ​െവച്ചാണ് വെട്ടേറ്റത്.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന വെള്ളാനി സ്വദേശികളായ കരിയില്‍ സുമേഷ് (33), കൊല്ലായില്‍ വീട്ടില്‍ സേതു (24) എന്നിവര്‍ താലൂക്ക് ആശുപത്രിയിലും മാടായിക്കോണം സ്വദേശി ശിവ തൃശൂര്‍ മെഡിക്കല്‍ കോളജിലും വെട്ടേറ്റ് ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കാറളം സ്വദേശികളായ മൂന്ന് പേര്‍ പൊലീസ് കസ്​റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. കാറളം കുമരഞ്ചിറ ക്ഷേത്രത്തിലെ ഭരണി ആഘോഷവുമായി ബന്ധപ്പെട്ട് മേഖലയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി കാട്ടൂര്‍ പൊലീസ് പറഞ്ഞു.

Show Full Article
TAGS:thrissur kerala news malayalam news 
News Summary - Thrissur Youth Murdered -Kerala news
Next Story