You are here
കഞ്ചാവുമായി പിടിയിലായ യുവാവ് എക്സൈസ് കസ്റ്റഡിയിൽ മരിച്ചു
പാവറട്ടി: ഗുരുവായൂരിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ യുവാവ് എക്സൈസിെൻറ കസ്റ്റഡിയിൽ മരിച്ചു. മലപ്പുറം തിരൂർ തൃപ്പാംകോട് കൈമലശേരി സ്വദേശി കരുമത്തിൽ വാസുദേവെൻറ മകൻ രഞ്ജിത്ത് (45) ആണ് മരിച്ചത്. തൃശൂർ എൻഫോഴ്സ്മെൻറ് ആൻഡ് നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടി തൃശൂരിലേക്ക് കൊണ്ടു വരുമ്പോഴായിരുന്നു സംഭവം.
വാഹനത്തിൽവെച്ച് അപസ്മാരം അനുഭവപ്പെട്ട ഇയാളെ പാവറട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ഗുരുവായൂരിൽ വെച്ച് മറ്റൊരാൾക്ക് കഞ്ചാവ് കൈമാറുന്നതിനിടെയായിരുന്നു രഞ്ജിത്തിനെ പിടികൂടുന്നത്.
എക്സൈസ് സ്ക്വാഡ് അംഗങ്ങളാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിച്ചിരുന്നുവെന്നും വടി കൊണ്ട് അടിച്ചതിെൻറ പഴക്കമുള്ള പാടുണ്ടെന്നും മൃതദേഹം പരിശോധിച്ച ഡോ.സി.കെ.സുകുമാരൻ അറിയിച്ചു.
രഞ്ജിത്തിനെയും സാദിഖ് എന്നയാളെയും കഴിഞ്ഞ വർഷം നാല് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നതായി സി.ഐ പറഞ്ഞു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്.