Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശ്ശൂർ റൂറൽ എസ്.പിയുടെ ക്വാട്ടേഴ്സിലെ വൈദ്യുതി ബില്ല് അടച്ചത് അമിനിറ്റി ഫണ്ട് ഉപയോഗിച്ച്: പൊലീസുകാർക്കിടയിൽ അതൃപ്തി
text_fieldsbookmark_border
തൃശൂർ: തൃശ്ശൂർ റൂറൽ എസ്.പിയുടെ ക്വാട്ടേഴ്സിലെ വൈദ്യുതി ബില്ല് അടച്ചത് പൊലീസുകാരിൽ നിന്ന് പിരിച്ച അമിനിറ്റി ഫണ്ട് ഉപയോഗിച്ച്. 36000 ൽ അധികം രൂപയാണ് റൂറൽ എസ്.പിയുടെ ക്വാട്ടേഴ്സിലെ ബില്ല്. പൊലീസുകാരുടെ ക്ഷേമത്തിന് വേണ്ടി പിരിക്കുന്ന തുകയാണ് അമിനിറ്റി ഫണ്ട്. ക്വാർട്ടേഴ്സിലെ കറണ്ട് ബില്ലുകൾ താമസക്കാർ തന്നെ നൽകണമെന്ന പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ ഉത്തരവ് ലംഘിച്ചാണ് അമിനിറ്റി ഫണ്ടിൽ നിന്ന് പണം എടുത്ത് ബില്ലടച്ചത്.
2024 വർഷത്തിൽ തൃശ്ശൂർ റൂറൽ എസ്.പി യുടെ ക്വാട്ടേഴ്സിലെ വൈദ്യുതു ബില്ലാണ് ഫണ്ട് ഉപയോഗിച്ച് പലതവണകളായി അടച്ചിരിക്കുന്നത്. എല്ലാമാസവും പൊലീസുകാരിൽ നിന്നും പിരിക്കുന്ന തുകയാണിത്. ഈ വിഷയത്തിൽ പൊലീസുകാർക്കിടയിലും അതൃപ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

