മെഡിക്കൽ അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി തൃശൂർ റൂറൽ പൊലീസ്
text_fieldsതൃശൂർ: റൂറൽ ജില്ല പൊലീസിൽ മെഡിക്കൽ അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്. അവധിയുടെ കാരണം സത്യമാണോയെന്നറിയാൻ എസ്.എച്ച്.ഒമാർ അന്വേഷണം നടത്തണമെന്നും എസ്.എച്ച്.ഒമാരുടെ ശിപാർശയില്ലാതെ മെഡിക്കൽ അവധി നൽകരുതെന്നും റൂറൽ എസ്.പി നവനീത് ശർമയുടെ ഉത്തരവിൽ പറയുന്നു.
സ്റ്റേഷനുകളിൽ അവധിയെടുക്കുന്നവരുടെ എണ്ണം വർധിച്ചു. ഒരു സ്റ്റേഷനിൽനിന്ന് തന്നെ കൂടുതൽ പേർ അവധിക്ക് അപേക്ഷിക്കുന്നു. അതേ സ്റ്റേഷനിൽതന്നെ ചിലർ മെഡിക്കൽ അവധിയിലും പ്രവേശിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ അവധി പരമാവധി കുറക്കണം.
10 ദിവസത്തിൽ കൂടുതൽ അവധി വേണ്ടവർ വ്യക്തമായ കാരണം ബോധിപ്പിക്കണം. വിഷയം യഥാർഥമല്ലെങ്കിൽ അവധി അനുവദിക്കില്ല. അത്തരം കേസുകളിൽ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണമെന്നും ഉത്തരവിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

