വെടിക്കെട്ടിന് അനുമതി നൽകിയില്ലെങ്കിൽ പൂരം ചടങ്ങാക്കുമെന്ന് പാറമേക്കാവ്
text_fieldsതൃശൂർ: വെടിക്കെട്ടിന് അനുമതി നൽകിയില്ലെങ്കിൽ പൂരം ചടങ്ങാക്കി മാറ്റുമെന്ന് പാറമേക്കാവ്. ഇലഞ്ഞിത്തറ മേളത്തിൽ നിന്നും കുടമാറ്റത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന് പാറേമക്കാവ് അറിയിച്ചു. ശിവകാശിയിലെ ലോബിയാണ് വെടിക്കെട്ട് ഇല്ലാതാക്കുന്നതിന് പിന്നിെലന്നും ശിവകാശി പടക്കങ്ങളുപയോഗിച്ച് വെടിക്കെട്ടിനില്ലെന്നും വ്യക്തമാക്കി.
തൃശൂർ പൂരത്തിന് മുന്നോടിയായി പാറമേക്കാവിലും തിരുവമ്പാടിയിലും ശനിയാഴ്ച കൊടിയേറ്റം നടന്നിരുന്നു. കൊടിയേറ്റത്തിന് ശേഷം നടത്തുന്ന വെടിക്കെട്ടിന് അനുമതി നൽകാത്തതിനാൽ കൊടിയേറ്റത്തിനിടിയിലും ചെറിയ പ്രതിഷേധം നില നിന്നിരുന്നു. പൂരം വെടിക്കെട്ടിനും അനുമതി നൽകിയില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധത്തിലേക്ക് ഇരു വിഭാഗങ്ങളും കടക്കും എന്നതിെൻറ സൂചനയാണ് പാറേമക്കാവിെൻറ പ്രസ്താവന. വെടിക്കെട്ടിന് അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനം തിങ്കളാഴ്ച ഉണ്ടാവുമെന്നാണ് സൂചന.
