തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
text_fieldsതൃശൂർ: തൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും. പ്രധാനപൂരം പങ്കാളികളായ തിരുവമ്പാടി -പാറമേക്കാവ് ക്ഷേത്രങ്ങളിലെ കൊടിയേറ്റിന് പുറമെ ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറ് റും.
തിരുവമ്പാടി ക്ഷേതത്തില്‍ രാവിലെ 11.15നും 11.45നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റ്. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ കുട്ടൻ നമ്പൂതിരിപ്പാട്, മേൽശാന്തി പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടക്കും. ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ കൊടിമരം ഉയർത്തുന്നതോടെ പൂരം കൊടിയേറും. വർണക്കൊടിയാണ് തിരുവമ്പാടിയുടേത്.
വൈകീട്ട് മൂന്നിനുള്ള പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. പൂരം പുറപ്പാട് ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
