Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി

text_fields
bookmark_border
തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി
cancel

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.  തൃശൂർ പൂരത്തിന്‍റെ നടത്തിപ്പുകാരായ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിച്ചതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. പതിവ് പോലെ വെടിക്കെട്ട് നടത്താമെന്ന് കലക്ടർ അറിയിച്ചു. എന്നാൽ, പാറമേക്കാവിന്‍റെ അമിട്ടുകൾ ഒരു വട്ടം കൂടി പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വെടിക്കെട്ടിന്‍റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചിരുന്നു. അതേസമയം, നാളെ പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിന് അനുമതി നല്‍കുമെന്നും കാലതാമസം സ്വാഭാവികമാണെന്നും കലക്ടര്‍ വിശദീകരിച്ചിരുന്നു.  

തൃശൂർ പൂരത്തിന്‍റെ ഭാഗമായുള്ള മഠത്തിൽ വരവ് നായ്ക്കനാലിൽ ജങ്ഷനിൽ എത്തുമ്പോൾ പൊട്ടിക്കാറുള്ള തിരുവമ്പാടിയുടെ ആചാരവെടി മുടങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജില്ലാ കലക്ടർ എ. കൗശികൻ അനുമതി നൽകാതിരുന്നതാണ് ചടങ്ങ് മുടങ്ങാൻ ഇടയാക്കിയത്. വെടിമരുന്ന് പരിശോധനയിൽ പൊട്ടാസ്യം ക്ലോറൈഡ് ഇല്ലെന്ന് വ്യക്തമായിട്ടും ആചാരവെടിക്ക് അനുമതി നൽകാത്തത് പൂരപ്രേമികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - thrissur pooram-Kerala news
Next Story