Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെച്ചിക്കോട്ടുകാവ്​...

തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രൻ തിട​​േമ്പറ്റി; തൃശൂർ പൂര വിളംബരമായി

text_fields
bookmark_border
thrissur-pooram
cancel
camera_alt??????????????????? ??????????? ????????? ????????????? ???????????? ?? ??????? ????????

തൃശൂർ: നെയ്​തലകാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവു രാമ​ചന്ദ്രൻ വടക്കുനാഥ ക്ഷേത്രത്തിലെ തെക്കേഗോ പുര നട തുറന്നതോടെ 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശൂർ പൂര ചടങ്ങുകൾക്ക്​ തുടക്കമായി. മുൻ വർഷങ്ങളിൽ നിന്ന്​ വ്യത ്യസ്​തമായി വൻ ജനാവലിയാണ്​ പൂരവിളംബര ചടങ്ങ്​ കാണാനായി തേക്കിൻകാട്​ മൈതാനിയിൽ എത്തിയത്​​.

ചടങ്ങുകൾ പൂർത്ത ിയാക്കി മണികണ്​ഠനാലിന്​ സമീപത്തുള്ള നിലപാടുതറയിൽ വെച്ച്​ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രൻ തിടമ്പ്​ ​കൊമ്പ ൻ ദേവിദാസന്​ കൈമാറണമെന്ന്​ നെയ്​തലക്കാവ്​ ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു. സുരക്ഷ മുൻനിർത്തി ആളുകൾക്കിടയിലൂടെ മണികണ്​ഠനാലിന്​ സമീപം വരെ ആനയെ എത്തിക്കുന്നതിനെ പൊലീസ്​ എതിർത്തു.

thrissur-pooram
പൂര വിളംബരം കാണാനെത്തിയ ജനക്കൂട്ടം


എന്നാൽ, ആചാരം പൂർത്തിയാക്കുന്നതിനായി മണകണ്​ഠനാലിന്​ സമീപം വരെ തിട​േമ്പറ്റിയ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്ന്​ നെയ്​തലകാവ്​ ക്ഷേത്രം ഭാരവാഹികൾ വീണ്ടും ആവശ്യപ്പെട്ടു. തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രന്​ വഴിയൊരുക്കാൻ സ്ഥലം എം.എൽ.എയും കൃഷി മന്ത്രിയുമായ വി.എസ്​.സുനിൽകുമാറും ഡി.സി.സി പ്രസിഡൻറ്​ ടി.എൻ പ്രതാപും രംഗത്തെത്തി.

അതേസമയം, ഒരു മണിക്കൂർ സമയം മാത്രമാണ്​ ജില്ലാഭരണകൂടം തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി നൽകിയത്​. അതിനാൽ അവസാന നിമിഷം തെക്കേ ഗോപുര നടയിൽ നിന്ന്​ തന്നെ തിടമ്പ്​ ദേവിദാസന്​ കൈമാറുകയായിരുന്നു. തുടർന്ന്​ ദേവിദാസം നിലപാട്​ തറയിലേക്ക്​ തിടമ്പ്​ എഴുന്നള്ളിച്ചു.

രാവിലെ നെയ്​തലക്കാവ്​ ക്ഷേത്രത്തിൽ നിന്ന്​ തെച്ചിക്കോട്ടുകാവ്​ ദേവസ്വത്തിൻെറ ദേവിദാസനെന്ന ആനയാണ്​ തിടമ്പുമായി വടക്കുനാഥ ക്ഷേത്രത്തിൻെറ അടുത്തെത്തിയത്​. പിന്നീട്​ ലോറിയിലെത്തിയ തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രന്​ നെയ്​തലക്കാവിലമ്മയുടെ തിടമ്പ്​ കൈമാറുകയായിരുന്നു. ജില്ലാ ഭരണകൂടത്തിൻെറ കർശന നിയന്ത്രണമുള്ളതിനാലാണ്​ നെയ്​തലക്കാവ്​ ക്ഷേത്രത്തിൽ നിന്നും തെച്ചിക്കോട്ടുകാവ്​ രാമചന്ദ്രൻ തിട​േമ്പറ്റാതിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthechikottukavu ramachandranthrissur poorammalayalam news
News Summary - Thrissur Pooram 2019-Kerala news
Next Story