Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ -കേരളം ജയിക്കാൻ...

തൃശൂർ -കേരളം ജയിക്കാൻ കളം നിറഞ്ഞ കളി

text_fields
bookmark_border
thrissur map
cancel

തൃ​ശൂ​രി​ൽ ആ​ധി​പ​ത്യം നേ​ടു​ന്ന മു​ന്ന​ണി സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​താ​ണ്​ അ​നു​ഭ​വം. അ​തു​കൊ​ണ്ടു​ത​ന്നെ ജി​ല്ല​യെ വ​രു​തി​യി​ലാ​ക്കാ​ൻ തീ​വ്ര പ​രി​ശ്ര​മ​ത്തി​ലാ​ണ്​ ഇ​രു മു​ന്ന​ണി​ക​ളും. ​ ഞെ​ട്ടി​ക്കു​മെ​ന്ന്​ പു​റ​മെ ക​രു​തു​ന്ന മ​ണ്ഡ​ല​ങ്ങ​ളാ​വി​ല്ല ഒ​ടു​വി​ൽ ശ​രി​ക്കും ഞെ​ട്ടി​ക്കു​ക എ​ന്ന മ​ട്ടി​ലാ​ണ്​ പോ​ര്​ മു​റു​കു​ന്ന​ത്.

2016ൽ 13​ൽ 12 സീ​റ്റും ഇ​ട​തു​മു​ന്ന​ണി കൊ​ണ്ടു​പോ​യി. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ യു.​ഡി.​എ​ഫ്​ ക​ഷ്​​ടി​ച്ച്​​​ ക​ട​ന്നു​കൂ​ടി. ഇ​ക്കു​റി പ​ക്ഷേ, ക​ളി മാ​റു​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ യു.​ഡി.​എ​ഫി​െൻറ തു​ട​ക്കം. ക​ളി പ​ല​തും സ്വ​ന്തം ക്യാ​മ്പി​ലാ​യി​പ്പോ​യി എ​ന്ന​ത്​ വേ​റെ കാ​ര്യം. 11 സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്​ കോ​ൺ​ഗ്ര​സാ​ണ്. മ​ണ​ലൂ​രി​ലെ​യും കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​യും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം മു​തി​ർ​ന്ന ചി​ല ​നേ​താ​ക്ക​ളെ​പ്പോ​ലും 'ഞെ​ട്ടി​ച്ചു'. പു​തു​ക്കാ​ട്ടും ചാ​ല​ക്കു​ടി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും ചേ​ല​ക്ക​ര​യി​ലും ഒ​ല്ലൂ​രി​ലും അ​സ്വ​സ്ഥ​ത​യു​ടെ അ​നു​ര​ണ​ന​ങ്ങ​ൾ താ​ണ്ടി​യാ​ണ്​ പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​ത്. 'ഇ​റ​ക്കു​മ​തി സ്ഥാ​നാ​ർ​ഥി'​യെ​ച്ചൊ​ല്ലി ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ജി​ല്ല കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി ഓ​ഫി​സി​ലും പ്ര​തി​ഷേ​ധ​ത്തി​െൻറ അ​ല​യൊ​ലി​യു​ണ്ടാ​യി.

പേ​മെൻറ്​ സീ​റ്റ്​ ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളും നേ​താ​ക്ക​ളു​മു​ണ്ട്. ഈ ​ക്ഷീ​ണ​മെ​ല്ലാം നീ​ക്കും വി​ധ​ത്തി​ൽ ത​ല​മു​റ മാ​റ്റ​ത്തി​െൻറ ന​ല്ല സ​ന്ദേ​ശം ന​ൽ​കു​ന്ന നി​ര​യു​മാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ത്സ​ര​ത്തി​ന്​ ഇ​റ​ങ്ങി​യ​ത്. വ​ട​ക്കാ​​ഞ്ചേ​രി​യി​ൽ സി​റ്റി​ങ്​ എം.​എ​ൽ.​എ അ​നി​ൽ അ​ക്ക​ര​യും തൃ​ശൂ​രി​ൽ ക​ഴി​ഞ്ഞ​ത​വ​ണ തോ​റ്റ പ​ത്മ​ജ വേ​ണു​ഗോ​പാ​ലു​മൊ​ഴി​കെ എ​ല്ലാ​വ​രും പു​തു​മു​ഖ​ങ്ങ​ൾ. ഘ​ട​ക ക​ക്ഷി​ക​ൾ​ക്കു​ള്ള ര​ണ്ട്​ സീ​റ്റി​ൽ 'മോ​സ്​​റ്റ്​ സീ​നി​യ​ർ' നേ​താ​ക്ക​ളാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. മു​സ്​​ലിം ലീ​ഗ്​ മ​ത്സ​രി​ക്കു​ന്ന ഗു​രു​വാ​യൂ​രി​ൽ കെ.​എ​ൻ.​എ. ഖാ​ദ​റും കേ​ര​ള കോ​ൺ​ഗ്ര​സ്​-​ജോ​സ​ഫ്​ പ​ക്ഷം മ​ത്സ​രി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ തോ​മ​സ്​ ഉ​ണ്ണി​യാ​ട​നും.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​മ്പ​ര​പ്പി​ക്കു​ന്ന തോ​ൽ​വി​ക്കു​ശേ​ഷം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ നേ​ട്ട​ത്തി​െൻറ ആ​ത്മ​വി​ശ്വാ​സ​മാ​ണ്​ ഇ​ട​തു​മു​ന്ന​ണി​യു​ടെ ആ​സ്​​തി. ഏ​ഴ്​ സീ​റ്റി​ൽ സി.​പി.​എ​മ്മും അ​ഞ്ചി​ട​ത്ത്​ സി.​പി.​ഐ​യും ഒ​രു സീ​റ്റി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​-​ജോ​സ്​ പ​ക്ഷ​വു​മാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ സ്​​റ്റാ​ർ മ​ന്ത്രി​മാ​രാ​യ സി. ​ര​വീ​ന്ദ്ര​നാ​ഥി​നെ​യും വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ​യും മാ​റ്റി പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്​ മു​തി​രു​ന്ന​തി​​നൊ​പ്പം എ.​സി. മൊ​യ്​​തീ​നെ​ന്ന സീ​നി​യ​ർ നേ​താ​വും പൊ​തു​രം​ഗ​ത്ത്​ പ​യ​റ്റി​ത്തെ​ളി​ഞ്ഞ​വ​രു​മു​ണ്ട്.

സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രെ മാ​റ്റി​യ ചേ​ല​ക്ക​ര​യി​ൽ കെ. ​രാ​ധാ​കൃ​ഷ്​​ണ​നെ വീ​ണ്ടും ക​ള​ത്തി​ൽ ഇ​റ​ക്കി​യ​പ്പോ​ൾ ഗു​രു​വാ​യൂ​രി​ലും പു​തു​ക്കാ​ട്ടും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും 'പ​​ഴ​യ/​പു​തി​യ' സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കി. ജോ​സ്​ പ​ക്ഷ​ത്തി​ന് ന​ൽ​കി​യ ചാ​ല​ക്കു​ടി​യി​ൽ കോ​ൺ​ഗ്ര​സ്​ വി​ട്ടു​വ​ന്ന ഡെ​ന്നീ​സ്​ ആ​ൻ​റ​ണി​യെ​യാ​ണ്​ പ​രീ​ക്ഷി​ക്കു​ന്ന​ത്. ലൈ​ഫ്​ മി​ഷ​ൻ ഫ്ലാ​റ്റ്​ വി​വാ​ദ​ത്തി​െൻറ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ അ​നി​ൽ അ​ക്ക​ര​യെ അ​തേ നാ​ണ​യ​ത്തി​ൽ നേ​രി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​​നൊ​പ്പം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ​യെ മ​ത്സ​രി​പ്പി​ച്ച്​ ജി​ല്ല​യി​ൽ മു​ന്ന​ണി​യു​ടെ ഏ​ക വ​നി​ത മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മെ​ന്ന ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി.

എ​ല്ലാ​വ​രെ​യും സ​ന്തോ​ഷി​പ്പി​ച്ച​ല്ല ഇ​ട​തു സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും പൂ​ർ​ത്തി​യാ​യ​ത്. ചേ​ല​ക്ക​ര​യി​ൽ യു.​ആ​ർ. പ്ര​ദീ​പി​നെ പി​ൻ​വ​ലി​ച്ച​ത്​ മ​ണ്ഡ​ല​ത്തി​ൽ പ​ല​ർ​ക്കും ദ​ഹി​ച്ചി​ല്ല. സി.​പി.​ഐ​യു​ടെ നാ​ട്ടി​ക​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ്​ സി​റ്റി​ങ്​ എം.​എ​ൽ.​എ​ക്ക്​ പ​ക​രം സി.​സി. മു​കു​ന്ദ​നെ പ്ര​ഖ്യാ​പി​ച്ച​ത്. അ​ഞ്ച്​ സീ​റ്റു​ള്ള സി.​പി.​ഐ മൂ​ന്നി​ട​ത്തും സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രെ നി​ല​നി​ർ​ത്തി.

'സ്​​റ്റാ​ർ വാ​ർ' ആ​ണ്​ ഇ​ത്ത​വ​ണ​യും ബി.​ജെ.​പി​യു​ടെ തു​റു​പ്പു ചീ​ട്ട്. പാ​ർ​ട്ടി​യു​ടെ 'ക്ലാ​സ്​' മ​ണ്ഡ​ല​മാ​യ തൃ​ശൂ​രി​ൽ സു​രേ​ഷ്​ ഗോ​പി അ​വ​ത​രി​ച്ചു​ക​ഴി​ഞ്ഞു. പാ​ർ​ട്ടി ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്​​ച​വെ​ക്കു​ന്ന മ​റ്റൊ​രു മ​ണ്ഡ​ലം പു​തു​ക്കാ​ടാ​ണ്. കൊ​ടു​ങ്ങ​ല്ലൂ​രി​ലും വേ​രോ​ട്ട​മു​ണ്ട്.

ശ​ബ​രി​മ​ല​യും വി​ക​സ​ന​വും സ്വ​ർ​ണ​ക്ക​ട​ത്തും പി.​എ​സ്.​സി നി​യ​മ​ന​വും ഉ​ൾ​പ്പെ​ടെ എ​ല്ലാം ​പൊ​തു​വാ​യ പ്ര​ചാ​ര​ണാ​യു​ധ​ങ്ങ​ളാ​ണ്. ഒ​പ്പം പ്രാ​ദേ​ശി​ക​മാ​യ ചി​ല 'ഉ​പ​രി​പ്ല​വ' വി​ഷ​യ​ങ്ങ​ളും. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന്​ ആ​ദ്യ​മെ​ത്തു​ന്ന​ത്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്. ശ​നി​യാ​ഴ്​​ച ജി​ല്ല​യി​ൽ എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി അ​ഞ്ച്​ കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കും. മ​റ്റു​ നേ​താ​ക്ക​ളു​ടെ കാ​ര്യ​പ​രി​പാ​ടി​ക​ൾ ത​യാ​റാ​വു​ന്ന​തേ​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsassembly election 2021
News Summary - thrissur; play to win kerala
Next Story