വയോധികയുടെ മൃതദേഹം വീട്ടിൽ പുഴുവരിച്ച നിലയിൽ; ഭർത്താവ് ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ അവശ നിലയിൽ
text_fieldsഅരിമ്പൂർ (തൃശൂർ): വയോധികയുടെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ. മനക്കോടി മഠത്തിപറമ്പിൽ രാമകൃഷ്ണെൻറ ഭാര്യ സരോജിനിയാണ് (64) മരിച്ചത്. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടില്ല. പിന്നീട് ഇവരുടെ വീട്ടിൽനിന്നാണ് ദുർഗന്ധം വരുന്നതെന്ന് മനസ്സിലാക്കി അകത്ത് കയറി നോക്കിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.
വീട്ടിലുള്ളവരെ നാല് ദിവസമായി പുറത്ത് കണ്ടിരുന്നില്ല. മാനസിക വിഭ്രാന്തിയുള്ള രാമകൃഷ്ണൻ കിടപ്പിലാണ്. സരോജിനിയാണ് ഇയാളെ പരിപാലിച്ചിരുന്നത്. വീട്ടിൽ ഇവർ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്. ആശാരിപ്പണിക്കാരനായ മകൻ ദിനേശൻ പണിക്ക് പോയാൽ ആഴ്ചയിൽ ഒരിക്കലേ വരൂ. മകൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് ജോലിക്ക് പോയത്.
ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ അവശനായ രാമകൃഷ്ണനെ വീട്ടിൽനിന്ന് മാറ്റി. അന്തിക്കാട് പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

