മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ കൂടി പിടിയിൽ
text_fieldsതൃശൂർ: മാനസികരോഗ ആശുപത്രിയിൽനിന്ന് പൊലീസിനെയും ജീവനക്കാരെയും ആക്രമിച്ച് രക്ഷപ്പെട്ട തടവുകാരിൽ അഞ്ചാമനും പിടിയിൽ. കൊലപാതകം, അക്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ആലപ്പുഴ അരൂർ ഏഴുപുന്ന കഴുവഞ്ചേരിയിൽ തെക്കേവീട്ടിൽ വിഷ്ണുവാണ് (കണ്ണൻ -28) പിടിയിലായത്. രണ്ട് പേരെ കൂടി കിട്ടാനുണ്ട്. ഇവർ അടുത്ത ദിവസം പിടിയിലാവുമെന്നാണ് പൊലീസ് പറയുന്നത്.
രക്ഷപ്പെട്ട പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാൻ കഴിഞ്ഞെങ്കിലും മാനസികാരോഗ്യകേന്ദ്രത്തിലെ സുരക്ഷ പിഴവിന് പരിഹാരമായിട്ടില്ല. പൊലീസിെൻറയും സ്ഥാപനത്തിെലയും സുരക്ഷാവീഴ്ചയാണ് കൊലപാതകികളടക്കമുള്ള ക്രിമിനൽ സംഘത്തിന് അക്രമം നടത്തി രക്ഷപ്പെടാൻ അവസരമൊരുക്കിയത്.
സംഭവം നടക്കുേമ്പാൾ ഒരു പൊലീസുകാരൻ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. കുറഞ്ഞത് നാല് പേരെങ്കിലും വേണമെന്നാണ് ചട്ടം. 20 തടവുകാരാണ് ഫോറൻസിക് സെല്ലിൽ കഴിയുന്നത്. ഇവരെ പുറത്തിറക്കുന്ന സമയങ്ങളിൽ പൊലീസ് വേണം. 20 പേരുള്ളിടത്താണ് ഒരാൾ മാത്രം ഡ്യൂട്ടിയിലുള്ളത്. ആശുപത്രിയിൽ രണ്ട് സുരക്ഷ ജീവനക്കാരാണുള്ളത്.
തടവുകാർ രക്ഷപ്പെടുന്ന സംഭവം ആവർത്തിക്കുന്ന സാഹചര്യത്തിൽ, എസ്കോർട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ജോലിയുടെ ഗൗരവം മനസ്സിലാക്കി പ്രവർത്തിക്കാൻ കമീഷണർമാർക്കും എസ്.പിമാർക്കും നിർദേശം നൽകണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് കത്തെഴുതിയിരുന്നുവെങ്കിലും നടപടിയായിട്ടില്ല. ഇത്തരം രക്ഷപ്പെടലുകൾ ഒഴിവാക്കാൻ വിചാരണ വിഡിയോ കോൺഫറൻസിങ് മുഖേനയാക്കാനുള്ള നിർദേശവുമുണ്ടായിരുന്നെങ്കിലും ഇതും അപൂർവം കേസുകളിലേക്ക് പരിമിതപ്പെടുത്തി.
കഴിഞ്ഞ ചൊവ്വാഴ്ച മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ആറ് തടവുകാരും ഒരു രോഗിയുമടക്കം ഏഴ് പേർ പൊലീസിനേയും സുരക്ഷ ജീവനക്കാനെയും ആക്രമിച്ചാണ് രക്ഷപ്പെട്ടത്. റിമാൻഡ് തടവുകാരായ തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു (കണ്ണൻ), വിപിൻ, ജിനീഷ് എന്നീ പ്രതികളും രാഹുൽ എന്ന രോഗിയുമാണ് കടന്നുകളഞ്ഞത്.
ഭക്ഷണം കഴിക്കുന്നതിനായി പുറത്തിറക്കിയ സമയത്താണ് തടവുകാരുടെ സെല്ലിൽ നിന്ന് ഇവർ രക്ഷപ്പെട്ടത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആർ ക്യാമ്പിലെ പൊലീസുകാരനെയും കേന്ദ്രത്തിലെ സുരക്ഷ ജീവനക്കാരെയും ആക്രമിച്ച പ്രതികൾ ഇവരുടെ ആഭരണവും മൊബൈലും കവർന്നാണ് കടന്നുകളഞ്ഞത്.
ഡ്യൂട്ടി നഴ്സുമാരെ മുറിയിൽ പൂട്ടിയിട്ട സംഘം പൊലീസുകാരൻ രഞ്ജിത്തിനെ ആക്രമിച്ച് ഇയാളുടെ മൂന്ന് പവന്റെ മാല പൊട്ടിച്ചെടുക്കുകയും മൊബൈൽ തകർക്കുകയും ചെയ്തു. ഇവരിൽ നിന്ന് താക്കോലെടുത്ത് പൂട്ടുതുറന്ന സംഘം മതിൽചാടി രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
