Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രോഗിയെ തലകീഴായി ഇറക്കിയ സംഭവം: പുതിയ റിപ്പോർട്ട് വേണം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ ആംബുലൻസിൽ നിന്ന് തലകീഴായി ഇറക്കിയ രോഗി മരിച്ച സംഭവത്തിൽ ഫോറൻസിക് വിശദാംശങ്ങളടങ്ങിയ പുതിയ റിപ്പോർട്ട് ജില്ല പൊലീസ് മേധാവി ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മരിച്ചയാളുടെ പേരോ മരണകാരണമോ ജില്ല പൊലീസ് മേധാവിയും മെഡിക്കൽ കോളജ് സൂപ്രണ്ടും സമർപ്പിച്ച റിപ്പോർട്ടുകളിൽ ഇല്ലെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.
കേസ് ജൂൺ 22ന് തിരുവനന്തപുരത്ത് പരിഗണിക്കും. സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് പങ്കില്ലെന്നാണ് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മരണവുമായി ബന്ധപ്പെട്ട് രണ്ട് ൈക്രം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
