Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ-കോഴിക്കോട്...

തൃശൂർ-കോഴിക്കോട് പ്രത്യേക എക്സ്പ്രസ് ട്രെയിൻ കൂടി ഭാഗികമായി നിർത്തുന്നു

text_fields
bookmark_border
train 78668
cancel

ഷൊ​ർ​ണൂ​ർ: 06495 ന​മ്പ​ർ തൃ​ശൂ​ർ- കോ​ഴി​ക്കോ​ട് പ്ര​ത്യേ​ക എ​ക്സ്പ്ര​സ് ട്രെ​യി​ൻ റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഈ ​ട്രെ​യി​ൻ തൃ​ശൂ​രി​നും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ൽ യാ​ത്ര ന​ട​ത്തി​ല്ല. മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് ഈ ​നി​യ​ന്ത്ര​ണ​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ങ്കി​ലും വൈ​കാ​തെ ഈ ​ട്രെ​യി​ൻ നി​ർ​ത്ത​ലാ​ക്കാ​നാ​ണ് അ​ണി​യ​റ​യി​ൽ നീ​ക്കം ന​ട​ക്കു​ന്ന​ത്. ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് ഉ​ച്ച​ക്ക് ഒ​ന്നോ​ടെ തൃ​ശൂ​രി​ലെ​ത്തു​ന്ന 06497 ഷൊ​ർ​ണൂ​ർ - തൃ​ശൂ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് 06495 ആ​യി വൈ​കീ​ട്ട് 5.35ന് ​തൃ​ശൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന​ത്‌.

പി​റ്റേ​ന്ന് രാ​വി​ലെ 7.30ന് ​ഈ ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ടു​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട് ഷൊ​ർ​ണൂ​രെ​ത്തു​ക​യും ചെ​യ്യും. ഈ ​ട്രെ​യി​നാ​ണ് ഉ​ച്ച​ക്ക് ഒ​ന്നോ​ടെ തൃ​ശൂ​രി​ലെ​ത്തി തി​രി​ച്ച് വൈ​കീ​ട്ട് യാ​ത്ര കോ​ഴി​ക്കോ​ട്ടേ​ക്ക് ന​ട​ത്തു​ന്ന​ത്‌. ഈ ​ട്രെ​യി​നി​ന്റെ ഷൊ​ർ​ണൂ​രി​നും തൃ​ശൂ​രി​നു​മി​ട​യി​ൽ യാ​ത്ര റ​ദ്ദാ​ക്കു​ന്ന​തോ​ടെ രാ​വി​ലെ കോ​ഴി​ക്കോ​ടി​നും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ലു​ള്ള ഒ​രു പാ​സ​ഞ്ച​ർ ട്രെ​യി​ൻ ഇ​ല്ലാ​താ​കു​ന്ന സാ​ഹ​ച​ര്യ​മാ​കും ഉ​ണ്ടാ​വു​ക. ഇ​ത് ചെ​റി​യ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​മു​ള്ള ട്രെ​യി​ൻ യാ​ത്ര​ക്കാ​രെ​യും സീ​സ​ൺ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രെ​യും ഏ​റെ ബാ​ധി​ക്കും.

നി​ല​വി​ൽ ഉ​ച്ച​ക്ക് 2.30ന് ​തൃ​ശൂ​രി​ൽ​നി​ന്നു​മു​ള്ള ട്രെ​യി​ൻ പോ​യാ​ൽ ചെ​റു​കി​ട സ്റ്റേ​ഷ​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വൈ​കീ​ട്ട് 7.05ന് ​മാ​ത്ര​മാ​ണ് ട്രെ​യി​നു​ള്ള​ത്. ഇ​ത് പൂ​ങ്കു​ന്നം, മു​ള​ങ്കു​ന്ന​ത്തു​കാ​വ്, വ​ട​ക്കാ​ഞ്ചേ​രി, മു​ള്ളൂ​ർ​ക്ക​ര, വ​ള്ള​ത്തോ​ൾ ന​ഗ​ർ സ്റ്റേ​ഷ​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaytrain
News Summary - Thrissur-Kozhikode special express train also stops partially
Next Story