Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടവിലങ്ങ് പഞ്ചായത്ത്...

എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി കാറിടിച്ച് മരിച്ചു

text_fields
bookmark_border
എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി കാറിടിച്ച് മരിച്ചു
cancel

കൊടുങ്ങല്ലൂർ: ആയുഷ് പദ്ധതി യോഗത്തിൽ പ​െങ്കടുക്കാൻ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ എടവിലങ്ങ് പഞ്ചായ ത്ത് സെക്രട്ടറി ആലപ്പുഴയിൽ കാറിടിച്ച് മരിച്ചു. മാള കൊച്ചുകടവ് വേലംപറമ്പിൽ മുഹമ്മദി​​െൻറയും നബീസയുടെയും മകൻ വി.എം. സഹീറാണ്​ (55) മരിച്ചത്​. റോഡരികിൽ വാഹനം നിർത്തി പള്ളിയിലേക്ക് പോകാൻ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന ്നതിനി​െട അമിതവേഗത്തിൽ എത്തിയ ഇന്നോവ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സഹീറിനെ തൊട്ടടു​ത്ത ആലപ്പുഴ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തി​െച്ചങ്കിലും മരിച്ചു. വണ്ടാനം നീർക്കുഴി വളഞ്ഞവഴി ഇബാബ് പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചയാണ്​ അപകടം.

പഞ്ചായത്ത് പ്രസിഡൻറ് എ.പി. ആദർശ്, സ്ഥിരം സമിതി ചെയർമാൻ എം.ജി. അനിൽകുമാർ, ഡ്രൈവർ അഫ്സൽ എന്നിവർക്കൊപ്പമാണ്​ സഹീർ തിരുവനന്തപുരത്തേക്ക്​ പോയത്​. പള്ളിക്കടുത്ത്​ കാർ നിർത്തി നമസ്​കരിക്കാൻ പോയ സഹീറിനെ കാത്ത്​ കൂടെയുള്ളവർ കാറിൽ ഇരിക്കുകയായിരുന്നു. റോഡിൽ ഒരാൾ കിടക്കുന്നതും ആളുകൾ കൂടിനിൽക്കുന്നതും ശ്രദ്ധയിൽപെട്ട്​ ചെന്നുനോക്കിയപ്പോൾ ചോരയിൽ കുതിർന്ന സഹീറിനെയാണ്​ കണ്ടത്​. ഉടൻ ഇവരുടെ കാറിൽതന്നെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ​ എത്തിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെപോയി. പിന്നീട് വാഹനം അമ്പലപ്പുഴ പൊലീസ് സ്​റ്റേഷനിൽ ഹാജരാക്കിയത്രെ.

പോസ്​റ്റ്​മോർട്ടവും മറ്റുനടപടിയും പൂർത്തിയാക്കി വൈകീട്ട്​ മൂ​േന്നാടെ എടവിലങ്ങിൽ കൊണ്ടുവന്ന മൃതദേഹം പഞ്ചായത്ത് ഹാളിൽ പൊതുദർശനത്തിന് വെച്ചു. പിന്നീട് വീട്ടിൽ കൊണ്ടുവന്നു. രാത്രിയോടെ കൊച്ചുകടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നാലുവർഷമായി സഹീർ എടവിലങ്ങ്​ പഞ്ചായത്ത്​ സെക്രട്ടറിയാണ്. ഭാര്യ: റഹ്മത്ത്​ (ഹെഡ് നഴ്സ്, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി). മക്കൾ: റംസി, മുഹമ്മദ് അസ്​ലം. മരുമകൻ: മുഹ്സിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsAmbalapuzha accidentSecretary deadThrissur Edanalangu Panchayat
News Summary - Thrissur Edanalangu Panchayat Secretary in Ambalapuzha -Kerala News
Next Story