Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽ മദ്യപിച്ച് നടുറോഡിൽ പരാക്രമവുമായി യുവതി; വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു, പൊലീസിനും മർദനം

text_fields
bookmark_border
Thrissur Drunk Woman Creates Ruckus on Road
cancel

തൃശൂര്‍: തൃശൂർ നഗരമധ്യത്തിൽ വാഹനങ്ങൾ തടഞ്ഞ് മദ്യലഹരിയിൽ പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂര്‍ ചാഴൂര്‍ സ്വദേശി 21കാരി റഹ്മത് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അമിതമായി മദ്യപിച്ച യുവതി നടുറോഡിൽനിന്ന് വാഹനങ്ങൾ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും യുവതി ആക്രമിച്ചു. സംഭവം നടക്കുമ്പോൾ യുവതിയുടെ ആണ്‍ സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, പൊലീസ് എത്തി​യതോടെ ഇയാൾ കടന്നുകളയുകയായിരുന്നു.

യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈദ്യപരിശോധനക്കായി കൊണ്ടുപോയി. എന്നാൽ, വൈദ്യപരിശോധനക്കിടെയും യുവതി പരാക്രമം തുടർന്നു. എസ്.ഐയെ മർദിച്ച യുവതി കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നാണ് തൃശൂര്‍ പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് വനിതാ പൊലീസുകാരടങ്ങുന്ന സംഘം യുവതിയെ സ്റ്റേഷനിൽ എത്തിച്ചു. ഇവിടെനിന്ന് ഇറങ്ങിയോടിയ യുവതി തന്നെ പിടിക്കാനായി പിറകേ വന്ന പൊലീസുകാരെയും മര്‍ദിച്ചതായാണ് വിവരം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും നടുറോഡില്‍ പരാക്രമം കാട്ടിയതിനുമാണ് യുവതിക്കെതിരെ കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thrissur Drunk Woman Creates Ruckus on Road Attacks Police
Next Story