ആമ്പല്ലൂർ: തൃശൂർ ഡി.സി.സി സെക്രട്ടറിയും കോൺഗ്രസ് ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എൻ.എസ് സരസനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്.
അഗ്നിശമനസേനയെത്തിയാണ് അടഞ്ഞുകിടന്ന മുറിയുടെ വാതിൽ തുറന്നത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം തൃശൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ: സുനന്ദ. മക്കള്‍: ശ്രീക്കുട്ടി, ശരത്. മരുമക്കള്‍: വിപിന്‍, ശ്രീഷ്മ.