Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightര​മേ​ശ്...

ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മു​ഖ്യ​മ​ന്ത്രി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച പ്ര​താ​പ​നെ​തി​രെ കോൺഗ്രസിൽ വി​മ​ർ​ശ​നം

text_fields
bookmark_border
thrissur congress agaisnt prathapan
cancel

തൃ​ശൂ​ർ: ജി​ല്ല​യി​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ മ​ത്സ​രി​ക്കാ​നെ​ത്തേ​ണ്ടെ​ന്നും യോ​ഗ്യ​രാ​യ​വ​ർ ജി​ല്ല​യി​ലു​ണ്ടെ​ന്നും ഡി.​സി.​സി നേ​തൃ​യോ​ഗം. ​െത​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കാ​ൻ ചേ​ർ​ന്ന മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റു​മാ​ർ മു​ത​ൽ ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ൾ വ​രെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത​താ​യി​രു​ന്നു യോ​ഗം.

ചെ​റു​പ്പ​ക്കാ​രാ​യാ​ലും അ​നു​ഭ​വ പാ​ര​മ്പ​ര്യ​മു​ള്ള​വ​രാ​യാ​ലും ജി​ല്ല​യി​ൽ ആ​വ​ശ്യ​ത്തി​നു​ണ്ട്. പു​റ​ത്തു​നി​ന്നു​ള്ള​വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ച്ച ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​ക്ക് ചേ​ർ​പ്പി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​വു​മ്പോ​ൾ പി​ന്തു​ണ​ക്കാ​ൻ നാ​ട്ടി​ക​യു​ടെ പ്ര​തി​നി​ധി​യു​ണ്ടാ​വു​മെ​ന്ന ടി.​എ​ൻ. പ്ര​താ​പ‍െൻറ പ​രാ​മ​ർ​ശം യോ​ഗ​ത്തി​ൽ ച​ർ​ച്ച​ക്കി​ട​യാ​ക്കി. എ ​ഗ്രൂ​പ് നേ​താ​വാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ​ത​ന്നെ പ്ര​തി​ക​രി​ച്ചി​രി​ക്കെ മു​തി​ർ​ന്ന നേ​താ​വ് ഇ​ത്ത​ര​ത്തി​ൽ പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന് വി​മ​ർ​ശി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ലീ​ഗി​ന് ന​ൽ​കി​യി​ട്ടും വി​ജ​യി​ക്കാ​നാ​വാ​ത്ത ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടു.

നേ​തൃ​സം​ഗ​മം ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​റിെൻറ ജ​ന​ദ്രോ​ഹ പ​രി​പാ​ടി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് പ്ര​താ​പ​ൻ നി​ർ​ദേ​ശി​ച്ചു. 25 മു​ത​ൽ 28 വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം. ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ഘു​ലേ​ഘ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ഫ​ണ്ട് സ​മാ​ഹ​ര​ണ​വും ന​ട​ത്തും. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് എം.​പി. വി​ൻ​സെൻറ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഒ. ​അ​ബ്​​ദു​റ​ഹി​മാ​ൻ കു​ട്ടി, ബി.​എ. അ​ബ്​​ദു​ൽ മു​ത്ത​ലി​ബ്, ട്ര​ഷ​റ​ർ കെ.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദ്, ജോ​സ​ഫ് ചാ​ലി​ശ്ശേ​രി, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് , ഐ.​പി. പോ​ൾ, സു​നി​ൽ അ​ന്തി​ക്കാ​ട്, ജോ​സ് വ​ള്ളൂ​ർ, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, അ​ഡ്വ. ഷാ​ജി കോ​ട​​ങ്കോ​ണ്ട​ത്ത്, കെ.​ബി. ശ​ശി​കു​മാ​ർ സി.​എ​സ്. ശ്രീ​നി​വാ​സ​ൻ, സി.​സി. ശ്രീ​കു​മാ​ർ, എ. ​പ്ര​സാ​ദ്, ജോ​ൺ ഡാ​നി​യേ​ൽ, ടി.​ജെ. സ​നീ​ഷ് കു​മാ​ർ, എ​ൻ.​കെ. സു​ധീ​ർ, വി​ൻ​സെൻറ് കാ​ട്ടൂ​ക്കാ​ര​ൻ, എം.​കെ. അ​ബ്​​ദു​ൽ സ​ലാം, പി. ​ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalaprathapancongress
News Summary - thrissur congress agaisnt prathapan
Next Story