തോൽവിയിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ് യഥാർഥ വിജയം - തൃശ്ശൂർ കലക്ടർ
text_fieldsമാള: തോറ്റിടത്തുനിന്ന് ഉയർത്തെഴുന്നേൽക്കുന്നതാണ് യഥാർഥ വിജയമെന്നും ജീവിതത്തോട് പൊരുതിജയിക്കുന്നതാണ് വിപ്ലവമെന്നും കലക്ടർ വി.ആർ. കൃഷ്ണതേജ. മാള കാർമൽ കോളജിലെ 2023-24 അധ്യയനവർഷത്തെ കോളജ് യൂനിയൻ ‘ലെനോറ2 കെ 23’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അത്തരം ഒരു വിജയമാണ് തന്റെ ജീവിതാനുഭവമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സീന സി.എം.സി അധ്യക്ഷത വഹിച്ചു.
സെവൻ കേരള ഗേൾസ് ബറ്റാലിയൻ എൻ.സി.സി തൃശൂർ ലഫ്റ്റനന്റ് കേണൽ ബി. ബിജോയ് മുഖ്യപ്രഭാഷണം നടത്തി.
അധ്യാപകരായ ഡോ. കെ.ബി. ബിന്ദു, ടി.കെ. റീന, യൂനിയൻ അധ്യക്ഷ ഫാത്തിമത്ത് റിസ്വാന എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ കോളജ് യൂനിയൻ സത്യപ്രതിജ്ഞ നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

