തൃശൂർ-ചെന്നൈ-തൃശൂർ വാരാന്ത്യ സ്കാനിയ ആറു മുതൽ
text_fieldsതിരുവനന്തപുരം: തൃശൂരിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും മൾട്ടി ആക്സിൽ എ.സി സ്കാനിയ ബസ് പരീക്ഷണാർഥം വാരാന്ത്യ സർവിസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ജനുവരി ആറുമുതൽ ഒരു മാസത്തേക്കാണ് സർവിസ്. ചെന്നൈ കോയമ്പേട് ബസ് സ്റ്റാൻഡിൽനിന്ന് ജനുവരി ഏഴ്, ഒമ്പത്,14, 16, 21, 23, 28, 30, ഫെബ്രുവരി നാല്, ആറ് തീയതികളിൽ (വെള്ളി, ഞായർ ദിവസങ്ങളിൽ) വൈകീട്ട് 6.30ന് തൃശൂരിലേക്കുള്ള സർവിസ് ആരംഭിക്കും. ജനുവരി ആറ്, എട്ട് ,13 ,15, 20, 22, 27, 29, ഫെബ്രുവരി മൂന്ന്, അഞ്ച് തീയതികളിൽ (വ്യാഴം, ശനി ദിവസങ്ങളിൽ) വൈകീട്ട് 5.30നാണ് തൃശൂരിൽനിന്ന് ചെന്നൈയിലേക്കുള്ള സർവിസ്.
ചെന്നൈയിൽനിന്ന് തൃശൂരിലേക്ക് എല്ലാ പ്രധാന സ്ഥലങ്ങളിലും ബോർഡിങ് പോയന്റ് ഉണ്ടാകും. തൃശൂരിൽ നിന്നും പാലക്കാട് നിന്നും കണക്ഷൻ സർവിസിൽ ടിക്കറ്റ് റിസർവ് ചെയ്യാനും തൃശൂർ, പാലക്കാട് ബസ് സ്റ്റേഷനുകളിൽ വിശ്രമിക്കാനും സൗകര്യം ഒരുക്കും. ഒരുമാസത്തിന് ശേഷം തുടർ സർവിസ് തീരുമാനിക്കും.

