Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മയെ തലക്കടിച്ച്...

വീട്ടമ്മയെ തലക്കടിച്ച് കൊന്ന്​ ഭർത്താവ്​ ജീവനൊടുക്കി

text_fields
bookmark_border
വീട്ടമ്മയെ തലക്കടിച്ച് കൊന്ന്​ ഭർത്താവ്​ ജീവനൊടുക്കി
cancel

കൊടകര: പുലിപ്പാറക്കുന്നില്‍ വീട്ടമ്മയെ തലക്കടിച്ചുകൊന്ന്​ ഭർത്താവ്​ തീകൊളുത്തി ജീവനൊടുക്കി. പുലിപ്പാറകുന്ന് ചെമ്മണ്ട വീട്ടില്‍ 60 വയസ്സുള്ള സുബ്രനാണ് ഭാര്യ ബേബിയെ (46 ) തലക്കടിച്ചുകൊന്ന ശേഷം തീകൊളുത്തി മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമായി പൊലീസ് പറയുന്നത്. ഉച്ചക്ക് ഒന്നരയോടെ അടുക്കളയില്‍ കസേരയിലിരുന്ന് ബേബി ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സുബ്രന്‍ ആക്രമിച്ചത്.

തലക്കടിയേറ്റ്​ മരിച്ചനിലയില്‍ കസേരയില്‍തന്നെയാണ്​ മൃതദേഹം കണ്ടെത്തിയത്. അടിക്കാനുപയോഗിച്ചതെന്നു കരുതുന്ന രക്തം പുരണ്ട ഇരുമ്പുദണ്ഡ് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ബേബിയെ ആക്രമിച്ചതിനു ശേഷം ഇറങ്ങിയോടിയ സുബ്രന്‍ സമീപത്തെ ഒഴിഞ്ഞ പറമ്പിലെത്തിയാണ്​ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്​. തീ ആളുന്നതുകണ്ട് സമീപവാസികള്‍ ഓടിയെത്തി സുബ്രനെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ വിവരം അറിയിക്കാനായി വീട്ടിലെത്തിയപ്പോഴാണ് ബേബിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്​. ഗുരതര പൊള്ളലേറ്റ സുബ്രനെ പിന്നീട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വിവരമറിഞ്ഞ് കൊടകര സി.ഐ കെ. സുമേഷ്, എസ്.ഐ കെ.എസ്. സൂരജ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം ബേബിയുടെ മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിനായി കൊണ്ടുപോയി. സുബ്ര​​​െൻറ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട ബേബി. സുബ്രന്‍ കൂലിപ്പണിക്കാരനാണ്. തൊഴിലുറപ്പുതൊഴിലാളിയാണ് ബേബി. മക്കൾ: വിപിന്‍, വിജീഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMurder Casesmalayalam news onlinekerala online newsThrissur News
News Summary - Thrissur accidet-Kerala news
Next Story