കൊമ്പൻ തൃപ്രയാർ രാമചന്ദ്രൻ െചരിഞ്ഞു
text_fieldsതൃശൂർ: പൂരപ്പറമ്പുകളിലെ ആകർഷക സൗന്ദര്യമായിരുന്ന, കൊച്ചിൻ ദേവസ്വം ബോർഡിെൻറ കൊമ്പൻ തൃപ്രയാർ രാമചന്ദ്രൻ െചരിഞ്ഞു. 63 വയസ്സായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള കൊക്കർണി പറമ്പിലെ ആനപ്പന്തിയിലായിരുന്നു അന്ത്യം. എരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിലായിരുന്നു.
സാധാരണയായി കാട്ടിൽനിന്നും പിടിച്ചുകൊണ്ടുവന്ന് ഇണക്കിയെടുക്കുന്നതിന് പകരം, കാട് കണ്ടിട്ടില്ലാത്ത നാട്ടാനയെന്ന സവിശേഷതയാണ് രാമചന്ദ്രനുള്ളത്. തൃശൂരിൽ മരക്കച്ചവടക്കാരനായിരുന്ന ഇ.ഡി. വറീതിെൻറ, ലക്ഷ്മി എന്ന പിടിയാന മണ്ണുത്തിയിൽ വെച്ചാണ് രാമചന്ദ്രനെ പ്രസവിച്ചത്. കൊടുങ്ങല്ലൂർ സ്വദേശി കെ.ജി. ഭാസ്കരനാണ് ആനയെ അഞ്ചാം വയസ്സിൽ തൃപ്രയാർ ക്ഷേത്രത്തിൽ നടയിരുത്തിയത്. 2007-2008 കാലഘട്ടങ്ങളിൽ തുപ്പൂണിത്തുറ ക്ഷേത്രത്തിലെ നിത്യശീവേലിക്ക് രാമചന്ദ്രനായിരുന്നു തിടമ്പ് എടുക്കാനുള്ള നിയോഗം.
തൃപ്രയാർ ക്ഷേത്രത്തിലെ ബലരാമെൻറ വിയോഗത്തോടെ അവിടെ ചുമതലകളിലായിരുന്നു. കഴിഞ്ഞ വർഷത്തെ ആറാട്ടുപുഴ പൂരത്തിന് തേവരുടെ സ്വർണക്കോലമേന്തിയതും രാമചന്ദ്രനാണ്. തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിനാണ് രാമചന്ദ്രൻ കാലങ്ങളായി പങ്കെടുക്കുന്നത്. വെടിക്കെട്ട് സമയത്ത് തിടമ്പേറ്റുന്നതിനും നിയോഗം രാമചന്ദ്രന് തന്നെ.
ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സക്കായി തൃശൂരിൽ എത്തിക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായി നഗരത്തിലൂടെയുള്ള രാമചന്ദ്രെൻറ പ്രഭാത നടത്തം തൃശൂരിെൻറ മികവുറ്റ കാഴ്ചകളിലൊന്നായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോടനാടെത്തിച്ച് സംസ്കരിച്ചു.
ആനകളിലെ ‘ഇരട്ടച്ചങ്കൻ’
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിെൻറ കൊമ്പൻ തൃപ്രയാർ രാമചന്ദ്രൻ ആനകളിലെ ഇരട്ടച്ചങ്കനാണ്. ദിഗന്തം മുഴങ്ങുന്ന തൃശൂർ പൂരത്തിെൻറ വെടിക്കെട്ടിനിടെ തിടമ്പേറ്റി നിലപ്പന്തലിൽ കൂസലില്ലാതെ നിൽക്കുന്നത് കണ്ട് ആരോ വിളിച്ചത്, പിന്നെ രാമചന്ദ്രന് വിശേഷണവും പദവിയുമായി മാറുകയായിരുന്നു. കുഴിമിന്നിയും ഗർഭം കലക്കിയും മണിക്കൂറുകളോളം ഭൂമിയെ വിറപ്പിക്കുമ്പോഴും രാമചന്ദ്രൻ പന്തലിൽ ശിരസിലേറ്റിയ തിടമ്പ് കാത്ത് ഒരേ നിൽപ്പ് നിൽക്കും.
ചിട്ടവട്ടങ്ങളിലെ കണിശതയാണ് രാമചന്ദ്രനിലെ പ്രത്യേകത. ശീവേലിയുൾപ്പെടെയുള്ള ചടങ്ങുകളിൽ ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. മദപ്പാട് കാലത്ത് പാപ്പാനെ അടുപ്പിക്കാത്ത വലിയ ദേഷ്യക്കാരന് മദകാലം കഴിഞ്ഞാൽ പാപ്പാനുമായി പിരിയാനാവാത്ത സ്നേഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
