തൃക്കരിപ്പൂരിൽ എടുത്ത സ്രവങ്ങൾ കോവിഡ് നെഗറ്റീവ്
text_fieldsതൃക്കരിപ്പൂർ: ആരോഗ്യ വകുപ്പ് തൃക്കരിപ്പൂർ താലൂക്കാശുപത്രി വഴി ശേഖരിച്ച സ്രവ സാമ്പിളുകൾ മുഴുവനും നെഗറ്റീവ്. ഏപ്രിൽ അവസാന വാരം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ പൊതുപ്രവർത്തകർ ഉൾപ്പടെയുള്ള 10 സ്വാബുകളാണ് കോവിഡ് നെഗറ്റീവ് ആയിരിക്കുന്നത്.
കാസർകോട് ജില്ലയിൽ കൊറോണ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൃക്കരിപ്പൂരിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല എന്നുറപ്പ് വരുത്താൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അസിസ്റ്റന്റ് സർജന്റെ നേതൃത്വത്തിലുള്ള സംഘം തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തി സ്വാബ് ശേഖരിക്കുകയാരുന്നു.
തൃക്കരിപ്പൂർ താലൂക് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ കെ.ടി രഞ്ജിത, ജെ.എച്ച്.ഐമാരായ തോമസ്, കൃഷ്ണൻ മുട്ടത്ത്, ഇവരെക്കൂടാതെ പൊതുഇടങ്ങളിൽ സമ്പർക്കം പുലർത്തിയ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സ്വബാണ് പരിശോധിച്ചത്. തലശ്ശേരി മലബാർ കാൻസർ സെന്ററിലാണ് കോവിഡ് ടെസ്റ്റ് നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.