തൃക്കരിപ്പൂർ റെയിൽവേ മേൽപാലങ്ങൾ; സർവകക്ഷി യോഗത്തിൽ നിന്ന് എൽ.ഡി.എഫ് ഇറങ്ങിപ്പോയി
text_fieldsറെയിൽവേ മേൽപാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂരിൽ ചേർന്ന സർവകക്ഷി യോഗം
തൃക്കരിപ്പൂർ: സംസ്ഥാനത്ത് നിരവധി റെയിൽവേ മേൽപാലങ്ങളുടെ പ്രവൃത്തി ആരംഭിച്ചിട്ടും തൃക്കരിപ്പൂരിലെ മേൽപാലങ്ങളുടെ പ്രവൃത്തി ആരംഭിക്കാത്തത് സംബന്ധിച്ച് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽനിന്ന് എൽ.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. ഇതേത്തുടർന്ന് യോഗം ഉപേക്ഷിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാടാണ് യോഗം വിളിച്ചു ചേർത്തത്.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി പങ്കെടുക്കുമെന്ന് അറിയിെച്ചങ്കിലും എത്തിയില്ല. എൽ.ഡി.എഫ് ജില്ല പഞ്ചായത്തംഗം എം. മനു, സി.പി.എം നേതാവ് കെ.വി. കുഞ്ഞമ്പു എന്നിവരാണ് യോഗത്തിനെത്തിയത്.
സി.എച്ച് ടൗൺ ഹാളിൽ യോഗ നടപടികൾ ആരംഭിക്കവെ ഫോൺ സന്ദേശം ലഭിച്ച ഇടതുനേതാക്കൾ ഇറങ്ങിപ്പോവുകയായിരുന്നു. ഇതേത്തുടർന്ന് യോഗം മാറ്റിവെക്കുന്നതായി അധ്യക്ഷൻ അറിയിക്കുകയും ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ യോഗത്തിനെത്തിയിരുന്നു. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് എ. ജി.സി ബഷീർ സംസാരിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പഞ്ചായത്തിെൻറ രാഷ്ട്രീയ നാടകമാണ് നടന്നതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ബീരിച്ചേരി, വെള്ളാപ്പ് റോഡ് മേൽപാലങ്ങൾ നിർമിക്കുന്നതിനുള്ള അന്തിമ നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്.
കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് മേൽപാലങ്ങൾ നിർമിക്കുന്നത്. ഡി.പി.ആറിൽ മാറ്റം വരുത്തുന്നതിനും ആശങ്ക പരിഹരിക്കുന്നതിനും തെരഞ്ഞെടുപ്പ് ചട്ടം പ്രഖ്യാപിക്കുന്നതുവരേക്കും പഞ്ചായത്ത് കാത്തിരുന്നു. ഇത്തരം വിഷയങ്ങൾ എം.എൽ.എയുമായി ചർച്ച ചെയ്തില്ല.
മേൽപാലത്തിന് ഭൂമി എെറ്റടുക്കാൻ ഒരു വർഷം മുമ്പ് തന്നെ ജില്ല കലക്ടർക്ക് ഉത്തരവ് നൽകിയിട്ടുണ്ടെന്നും എൽ.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. വികസന കാര്യങ്ങളിൽ രാഷ്ട്രീയം കളിക്കരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ അധികാരമേറ്റ ഉടൻ 2015ൽ ബജറ്റിൽ പ്രഖ്യാപിച്ച തൃക്കരിപ്പൂരിലെ മേൽപാലങ്ങളുടെ പ്രവൃത്തി രാഷ്ട്രീയത്തിെൻറ പേരിൽ തമ്മിലടിച്ച് കാലതാമസം വരുത്തരുതെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

