കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത താൽകാലിക ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. മെഡിക്കൽ കോളജിൽ ക്ലീനിങ് വിഭാഗം ജീവനക്കാരനായ കളമശേരി എച്ച്.എം.ടി കോളനിയിലെ അരിമ്പാറ വീട്ടിൽ കെ ഷിബുവിനെതിരെയാണ് നടപടി.
കളമശേരി പൊലീസ് അറസ്റ്റ് ചെയ്‌ത ഷിബുവിനെ തൃക്കാക്കര പൊലീസിന് കൈമാറിയിരുന്നു. ആർ.ടി ആക്ട്, ഐ.ടി ആക്ട് സെക്ഷൻ 67 (എ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.