മുഹമ്മദ് അസ്ലഹിെൻറ തിരോധാനത്തിന് മൂന്നാണ്ട്
text_fieldsനാദാപുരം: മകെൻറ തിരോധാനത്തിെൻറ വേദനയുമായി മൂന്നാണ്ട് പിന്നിട്ട് കുടുംബം. വാണിമേൽ ചേലമുക്ക് സ്വദേശി മുഹമ്മദ് അസ്ലഹിനെയാണ് (21) കാണാതായത്. മകനെ തേടി പിതാവ് അബ്ദുൽ അസീസും മാതാവ് താഹിറയും അലയാത്ത ദേശങ്ങളില്ല. പലരിൽനിന്നും കേൾക്കുന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി പോയെങ്കിലും ശ്രമം വിഫലമായിരുന്നു.
ചെറിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന അസ്ലഹ് ഒരുതവണ വീടുവിട്ടിറങ്ങി അജ്മീറിൽ പോയി തിരിച്ചെത്തിയിരുന്നു. കല്ലാച്ചിയിലെ സ്വകാര്യ കോളജിൽ ബി.കോം ഒന്നാം വർഷ വിദ്യാർഥിയായിരിക്കെയാണ് കാണാതായത്. വളയം പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
പൊലീസ് ബംഗളൂരുവിലും മറ്റും അന്വേഷണം നടത്തിയിരുന്നു. ഈയിടെ ചെന്നൈയിൽ കണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പൊലീസിെൻറ ഫലപ്രദമായ അന്വേഷണത്തിലൂടെ മകനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഓരോ ഫോൺ കാളുകൾ വരുമ്പോഴും തെൻറ മകേൻറതായിരിക്കുമെന്ന വിശ്വാസത്തിൽ ദിനങ്ങൾ എണ്ണിനീക്കുകയാണ് മാതാവ് താഹിറയും പിതാവ് അബ്ദുൽ അസീസും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

