മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; പിതാവും ബന്ധുവും അറസ്റ്റിൽ
text_fieldsചിങ്ങവനം: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവും ബന്ധുവും അറസ്റ്റിൽ. ചങ്ങനാശ്ശേരി പൊലീസാണ് പ്രതികളെ പിടികൂടിയത്. ഒരാഴ്ചമുമ്പാണ് സംഭവം. കുഞ്ഞിെൻറ മാതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം.
അംഗൻവാടിയിൽ പഠിക്കുന്ന കുട്ടിയുടെ കളിചിരിയിലും പ്രവൃത്തിയിലും പ്രകടമായ മാറ്റം കണ്ട് അധ്യാപിക കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് മാതാവിനെ വിവരമറിയിച്ചു.
മാതാവ് ചിങ്ങവനം പൊലീസിൽ പരാതി നൽകിയതോടെ ചങ്ങനാശ്ശേരി സി.െഎ കെ.പി. വിനോദിെൻറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ മാതാപിതാക്കൾ പിണങ്ങി രണ്ടു വീട്ടിലായിരുന്നു താമസം. പിതാവ് ശനിയാഴ്ച കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുകയും തിങ്കളാഴ്ച അമ്മയുടെ വീട്ടിലെത്തിക്കുകയുമാണ് പതിവ്. ഇത്തരത്തിൽ ഒരാഴ്ചമുമ്പ് കുട്ടിയെ വീട്ടിലെത്തിച്ചപ്പോഴായായിരുന്നു പീഡനം. ഇയാളുടെ ബന്ധവും കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പോക്സോ മൂന്നും നാലും വകുപ്പ് ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
