Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിസോർട്ടിലെ സ്വിമ്മിങ്...

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

text_fields
bookmark_border
റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
cancel

മലപ്പുറം: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ മൂന്നുവയസ്സുകാരൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫാണ് മരിച്ചത്. മലപ്പുറം ഊർങ്ങാട്ടിരിയിലെ കോന്നൂർകണ്ടിയിലുള്ള കൊക്കൊ വില്ല റിസോർട്ടിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

കുടുംബാംഗങ്ങൾക്കൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു കുട്ടി. മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. കുട്ടിയെ പൂളിൽ വീണ ഉടൻ തന്നെ പുറത്തെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കീഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോർട്ട്. നിലവിൽ മൃതദേഹം അരീക്കോട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathAccident NewsResortsswimming pool death
News Summary - Three-Year-Old Boy Drowns in Swimming Pool at Malappuram Resort
Next Story