Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള മൂന്നു ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള മൂന്നു ട്രെയിനുകൾ റദ്ദാക്കി
cancel

ചെന്നൈ: ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള മൂന്നുതീവണ്ടികൾ റദ്ദാക്കി. ആർക്കോണം കാട്പാടി റെയിൽവേ സെക്‌ഷനിൽ മുകുന്ദരായപുരം-തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനാലാണ് തീവണ്ടികൾ റദ്ദാക്കിയത്. അപ്രതീക്ഷിതമായി തീവണ്ടി റദ്ദാക്കിയത് ക്രിസ്മസ് അവധിക്ക് പോകുന്ന യാത്രക്കാരെ സാരമായി ബാധിക്കും.

വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) എന്നീ വണ്ടികളാണ് റദ്ദാക്കിയത്.

ശനിയാഴ്ച മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്സ്പ്രസ് (12686), ആലപ്പുഴയിൽ നിന്നുള്ള ആലപ്പി എക്സ്പ്രസ് (22640) എന്നീ വണ്ടികളും നേരത്തേ റദ്ദാക്കി. കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റുതീവണ്ടി സർവീസുകളെക്കുറിച്ചും അനശ്ചിതത്വം നിലനിൽക്കുന്നുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three trains from Chennai to Kerala have been canceled
Next Story