വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി
text_fieldsകഞ്ചിക്കോട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ വെള്ളലൂർ രമേഷിെൻറ മകൻ സഞ്ജയ് (16), ജോസഫിെൻറ മകൻ ആേൻറാ (16), ഷൺമുഖെൻറ മകൻ പൂർണേഷ് (16) എന്നിവരെയാണ് കാണാതായത്.
കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക്കിലെ വിദ്യാർഥികളാണ് ഇവർ. തിങ്കളാഴ്ച ഉച്ചക്ക് ബൈക്കിൽ എത്തിയ അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്.
ഒരാൾ കാൽവഴുതി വെള്ളത്തിൽ വീണത് കണ്ട് മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൂന്നുപേരും അപകടത്തിൽപെട്ടത്. മറ്റ് രണ്ട് പേർ ഭയന്ന് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നുണ്ട്.

