Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right100 കിടക്കകളില്‍...

100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ എല്ലാ ജീവനക്കാര്‍ക്കും മൂന്നു ഷിഫറ്റ്

text_fields
bookmark_border
100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ എല്ലാ ജീവനക്കാര്‍ക്കും മൂന്നു ഷിഫറ്റ്
cancel

തിരുവനന്തപുരം: 100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് മൂന്നു ഷിഫറ്റ് ഏർപ്പെടുത്താൻ ഉത്തരവ്. വീരകുമാര്‍ കമ്മറ്റിയുടെയും സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതിയുടെയും ശിപാര്‍ശ പരിഗണിച്ച് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പാണ് ഉത്തരവിറക്കിയത്.

(സ.ഉ.(സാധാ)നം,155/2021/തൊഴില്‍,തീയതി 27.01.2021) സംസ്ഥാനത്തെ 100-ല്‍ കൂടുതല്‍ കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും മുന്നു ഷിഫ്റ്റ് സമ്പ്രദായം (6/6/12 മണിക്കൂര്‍), ഓവര്‍ടൈം അലവന്‍സിന് (8 മണിക്കൂര്‍/ദിവസം, 48 മണിക്കൂര്‍/ആഴ്ച, 208 മണിക്കൂര്‍/മാസം എന്ന നിലയ്ക്ക് മാസത്തില്‍ 208 മണിക്കൂറില്‍ അധികരിച്ചാല്‍) അര്‍ഹതയുണ്ടെന്നാണ് നിബന്ധന.

ഇതോടൊപ്പം ജീവനക്കാര്‍ക്ക് വീടുകളിലെത്താന്‍ ഗതാഗത സൗകര്യമില്ലാത്ത പക്ഷം ആശുപത്രി തലത്തില്‍ റസ്റ്റ് റൂം ലഭ്യമാക്കണമെന്ന വ്യവസ്ഥയും നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalmedical staffshift time
News Summary - Three shifts for all staff in hospitals with more than 100 beds
Next Story