Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാതായി; സ്കൂളിൽ പോയി രാത്രി വൈകിയും തിരിച്ചെത്തിയില്ല
text_fieldsbookmark_border
തിരുവനനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽ പോയ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. രാവിലെ സ്കൂളിൽ പോയ വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് രാത്രി വൈകിയും കാണാതായത്. കുട്ടികൾ വീട് വിട്ടു പോയതാണെന്നാണ് സൂചന.
വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. മൂന്ന് പേരും വട്ടപ്പാറയിലെ സ്കൂൾ വിദ്യാർഥികളാണ്. വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
പൊലീസ് അറിയിപ്പ്
ഫോട്ടോയിൽ കാണുന്ന കുട്ടികളെ ഇന്ന് രാവിലെ മുതൽ കാണാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക:
04722585055
9497947123
9497980137.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

