Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്ന് ആർ.എസ്.എസുകാരെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
കൂത്തുപറമ്പ്: നിരവധി കേസുകളിൽ പ്രതികളായ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി. ചൂണ്ടയിലെ പള്ളിയത്ത് ഞാലില്‍ ഹൗസിൽ അമൽ രാജ് (28), ചൂണ്ടയിലെ പി.കെ. നിവാസിൽ റിഷിൽ (28), തൊടീക്കളത്തെ നടുക്കണ്ടി ഹൗസിൽ മിഥുൻ (28) എന്നിവർക്കെതിരെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.
കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് സലാഹുദ്ദീൻ വധം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് മൂന്നുപേരും.
Next Story

