Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അട്ടപ്പാടി ട്രൈബൽ താലൂക്കിൽ മൂന്ന് റവന്യൂ ഇൻസ്പെക്ടർ തസ്തിക അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: അട്ടപ്പാടി ആസ്ഥാനമാക്കി രൂപീകരിച്ച ട്രൈബൽ താലൂക്ക് ഓഫീസിൽ മൂന്ന് റവന്യൂ ഇൻസ്പെക്ടർ തസ്തിക കൂടി അനുവദിച്ചു. അട്ടപ്പാടി സ്പെഷ്യൽ തഹസിൽദാർ (എൽ.എ ആൻഡ് എൽ.റ്റി) ഓഫീസിൽ നിലവിലുള്ള ഫയലുകളിൽ നടപടി സ്വീകരിക്കാൻ അട്ടപ്പാടി സ്പെഷ്യൽ തഹസിൽദാർക്ക് നിലവിൽ അധികാരമില്ലാത്ത സാഹചര്യത്തിൽ ലാൻഡ് ട്രൈബ്യൂണലിന്‍റെ ചുമതല അട്ടപ്പാടി താലൂക്ക് ഭൂരേഖാ തഹസിൽദാർക്ക് നൽകാനും നിർത്തലാക്കിയ സ്പെഷ്യൽ തഹസിൽദാർ ഓഫീസിലെ മൂന്ന് റവന്യൂ ഇൻസ്പെക്ടർ തസ്തിക അട്ടപ്പാടി ട്രൈബൽ താലൂക്കിലേക്ക് അനുവദിക്കാനും ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
Next Story

