Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kodi suni
cancel
Homechevron_rightNewschevron_rightKeralachevron_rightടി.പി വധക്കേസ്​ പ്രതി...

ടി.പി വധക്കേസ്​ പ്രതി കൊടി സുനിക്ക്​ വഴിവിട്ട സഹായം: മൂന്ന്​ ​പൊലീസുകാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട്​ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കൊടി സുനിക്ക്​ കണ്ണൂരിലേക്കുള്ള യാത്രയിൽ വഴിവിട്ട്​ സഹായം നൽകിയതിന്​ മൂന്ന്​ പൊലീസുകാർക്ക് സസ്പെൻഷൻ. നന്ദാവനം എ.ആർ ക്യാമ്പിലെ ഗ്രേഡ് എ.എസ്.ഐ ജോയിക്കുട്ടി, കോൺസ്​റ്റബിൾമാരായ പ്രകാശ്​, രഞ്ജിത്ത് എന്നിവരെയാണ്​ സസ്പെൻഡ് ചെയ്തത്.

കണ്ണൂർ സ്പെഷൽ ബ്രാഞ്ച് പൊലീസി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ്​ നടപടി. കൊടി സുനി പ്രതിയായ മറ്റ്​ കേസുകളുടെ വിചാരണക്കായി ദിവസങ്ങൾക്ക്​ മുമ്പ്​ കണ്ണൂർ കോടതിയിൽ കൊണ്ടുപോകുന്ന വഴിയാണ്​ സംഭവം. സുനിക്കും രണ്ട്​ കൂട്ടുപ്രതികൾക്കും അകമ്പടി സേവിച്ച ഇൗ പൊലീസുകാർ വഴിവിട്ട സഹായം ലഭ്യമാക്കിയെന്നാണ്​ കണ്ടെത്തൽ. സുനിയെ വീട്ടിൽ കൊണ്ടുപോയെന്നും ആക്ഷേപമുണ്ട്​.

പൂജപ്പുര ജയിലിൽ കഴിയുന്ന സുനിയെ തിരുവനന്തപുരത്തുനിന്ന്​ സ്വീകരിച്ച്​ കൂട്ടിക്കൊണ്ടുപോകാൻ കണ്ണൂരിൽനിന്ന്​ കൂട്ടാളിയെത്തിയിരുന്നത്രേ. ഇവിടെനിന്നും യാത്ര തിരിക്കു​േമ്പാൾ തന്നെ പ്രതികൾ മദ്യപിച്ചിരുന്നുവ​ത്രെ. ആലപ്പുഴ, തൃശൂർ റെയിൽവേ സ്​റ്റേഷനുകളിലും ഇവർക്ക് യഥേഷ്​ടം മദ്യവും ഭക്ഷണവും ലഭിച്ചു. കൂടെപ്പോയ പൊലീസുകാർക്കും പ്രതികൾ ഭക്ഷണം നൽകി.

വിലങ്ങ് അണിയിക്കാതെ സാധാരണ യാത്രക്കാരെ പോലെയായിരുന്നു ഇവരുടെ സഞ്ചാരം. മടക്കയാത്രയും ഇങ്ങ​െനയായിരുന്നു. ഇത്​ പ്രതികളുടെ സ്ഥിരം ഏർപ്പാടാണെന്നും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodi suniTP Chandrasekharan Murder Case
News Summary - Three policemen suspended for helping criminals
Next Story