ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsഎസ്.എസ്. സജീവ്
ശബരിമല: ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർഥാടകർ മല കയറ്റത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. മനോരമ ചാനലിന്റെ ബ്രോഡ്കാസ്റ്റിങ് ഓഫിസർ ചേർത്തല വയലാർ പട്ടണക്കാട് ലക്ഷ്മി ഭവനിൽ എസ്.എസ്. സജീവ് (54), ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശി എ. വെങ്കിടേശു (35), തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി രമേഷ് ചന്ദാംബി (50) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറിന് നീലിമലയിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് സജീവിനെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാവിലെ ഏഴരയോടെ നീലിമല കയറുന്നതിനിടെയാണ് വെങ്കിടേശുവിന് ഹൃദയാഘാതം ഉണ്ടായത്. പത്തിന് പമ്പയിൽ വച്ചാണ് രമേഷ് ചന്ദാംബി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. തുടർന്ന് പമ്പ ഗവ. ആശുപത്രിയിൽ എത്തിയെങ്കിലും മരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

