Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ മൂന്ന്‌ തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
ശബരിമലയിൽ മൂന്ന്‌ തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
cancel

ശബരിമല: ശബരിമല ദർശനത്തിനെത്തിയ മൂന്ന്‌ തീർഥാടകർ കുഴഞ്ഞുവീണ്‌ മരിച്ചു. ആന്ധ്രപ്രദേശ്‌ ഗുണ്ടൂർ പൊന്നുരു ഉപ്പാരപാലം വേൽപ്പുരി വെങ്കയ്യ (65), ബംഗളൂരു സൗത്ത്‌ ഹൊസൂർ മെയിൻ ഡയറി ക്വാട്ടേഴ്‌സിൽ സി.പി കുമാർ (44), ആന്ധ്രപ്രദേശ്‌ ഗോദാവരി, വീരസലം മണ്ഡലം, പദ്‌മശാലാ വീഥിയിൽ 4–65ൽ നീലം ചന്ദ്രശേഖർ (55) എന്നിവരാണ്‌ മരിച്ചത്‌.

മൂന്നുപേരും മലകയറുന്നുതിനിടെയാണ്‌ മരിച്ചത്‌. വേൽപ്പുരി വെങ്കയ്യയെ നീലിമലയിൽ വെച്ച്‌ ബുധനാഴ്‌ച്ച രാത്രി 8.47ന്‌ നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന്‌ പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സി.പി കുമാർ വ്യാഴം പുലർച്ചെ 3.23ന്‌ അപ്പാച്ചിമേട്ടിൽ വച്ച്‌ അസ്വസ്‌തത പ്രകടിപ്പിച്ചതിനെ തുടർന്ന്‌ അപ്പാച്ചിമേട്‌ കാർഡിയോളജി സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നീലം ചന്ദ്രശേഖറിനെ വ്യാഴം പകൽ 11.15ന്‌ പമ്പ ഒന്നാം നമ്പർ ഷെഡിൽ വച്ച്‌ ദേഹാസ്വാസ്‌ഥ്യം ഉണ്ടായി. ഉടനെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three pilgrims died of heart attack at Sabarimala
Next Story