പടക്കം പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
text_fieldsസുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ പടക്കം പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് പ്രദേശവാസികളായ മൂന്ന് വിദ്യാർഥികളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
സമീപവാസികളായ മുരുകന്റെ മകന് മുരളി (16), ലത്തീഫിന്റെ മകന് അജ്മല്‍ (14), ജലീലിന്റെ മകന് ഫെബിന് ഫിറോസ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു മണിയോടെ ഷെഡ്ഡിനുള്ളില്‍ നിന്നും സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ പുറത്തിറങ്ങിയപ്പോള്‍ ഷെഡ്ഡില്‍ നിന്നും പൊള്ളലേറ്റ കുട്ടികള്‍ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. ഇവര്‍ എന്തിന് ഇവിടെ എത്തിയെന്ന് വ്യക്തമല്ല. എങ്ങനെ സ്ഫോടനം നടന്നു എന്നതിനെ കുറിച്ചും വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

