Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ​ പ്രതികൾ

വ​ണ്ടൂ​ർ: വി​പ​ണി​യി​ൽ പ​തി​മൂ​ന്ന​ര ല​ക്ഷം രൂ​പ വ​രെ വ​രു​ന്ന എം.​ഡി.​എം.​എ​യു​മാ​യി സ്ത്രീ​യ​ട​ക്കം മൂ​ന്നു​പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​ണ്ടൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. നൗ​ഫ​ലും സം​ഘ​വും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് നി​ല​മ്പൂ​ർ വ​ട​പു​റം താ​ളി​പ്പൊ​യി​ൽ റോ​ഡി​ൽ​വെ​ച്ച് സം​ഘം പി​ടി​യി​ലാ​യ​ത്.

താ​മ​ര​ശ്ശേ​രി വെ​ളി​മ​ണ്ണ സ്വ​ദേ​ശി പാ​ലാ​ട്ട് ശി​ഹാ​ബു​ദ്ദീ​ൻ (34), നി​ല​മ്പൂ​ർ സ്വ​ദേ​ശി പ​ഴ​യ​കാ​ല​ത്ത് മു​ഹ​മ്മ​ദ് ഇ​ജാ​സ് (33), തി​രു​വ​മ്പാ​ടി മാ​ട്ടു​മ​ൽ ഷാ​ക്കി​റ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

താ​മ​ര​ശ്ശേ​രി​യി​ൽ​നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​രി​ലേ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​മാ​ണി​ത്. ഇ​വ​രി​ൽ​നി​ന്ന് 265.14 ഗ്രാം ​എം.​ഡി.​എം.​എ ആ​ണ് പി​ടി​ച്ച​ത്. മൂ​ന്നു​പേ​രും സു​ഹൃ​ത്തു​ക്ക​ളാ​ണ്.

പ്ര​തി​ക​ളെ വ്യാ​ഴാ​ഴ്ച നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.അ​ന്വേ​ഷ​ണ​ത്തി​ന് പ്രി​വ​ന്റി​വ് എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​എ​സ്. അ​രു​ൺ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം. ​സു​ലൈ​മാ​ൻ, കെ.​പി. ഹ​ബീ​ബ്, വി. ​അ​ഫ്സ​ൽ, കെ.​വി. വി​പി​ൻ, വി. ​ഷ​രീ​ഫ്, വി. ​ലി​ജി​ൻ, വു​മ​ൺ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​ര​ജ​നി, പി.​കെ. ശ്രീ​ജ, ഡ്രൈ​വ​ർ സ​വാ​ദ് നാ​ല​ക​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAMalappuram News
News Summary - Three persons including a young woman were arrested with MDMA
Next Story