അഞ്ച് കോടിയുടെ ഹാഷിഷുമായി മൂന്ന് മാലി സ്വദേശികൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: മാലിയിലേക്ക് കടത്താൻ കൊണ്ടുവന്ന അഞ്ച് കോടിയുടെ ഹാഷിഷുമായി മൂന്ന് മാലി സ്വദേശികൾ അറസ്റ്റിൽ. മാലി തിനാതു സ്വദേശികളായ അയ്മൻ അഹമ്മദ് (24), ഇബ്രാഹിം ഫൗസൻ സാലിഹ് (29), ഷാനീസ് മാഹീർ (27) എന്നിവരെയാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. അന്താരാഷ്ട്ര ബന്ധമുള്ളവരാണ് പ്രതികൾ. അഞ്ച് പാക്കറ്റുകളായി 17 കിലോ ഹാഷിഷാണ് പിടികൂടിയത്. മാലിയിൽനിന്ന് ലഭിച്ച സൂചനയെതുടർന്ന് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഹാഷിഷ് ഡാൽഡയുടെ പാക്കറ്റിലാക്കി തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. ഷാനീസ് മാഹിറാണ് സംഘത്തിലെ പ്രധാന കണ്ണിയെന്ന് മയക്കുമരുന്ന് വേട്ടക്കായി കേരള പൊലീസ് രൂപവത്കരിച്ച കാൻസാഫ് നോഡൽ ഓഫിസർ ഐ.ജി പി. വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇയാളെ പിടികൂടൽ അസാധ്യമെന്നാണ് മാലി സർക്കാറടക്കം കരുതിയിരുന്നത്. എന്നാൽ, നാഷനൽ ഡ്രഗ് കൺേട്രാൾ ബ്യൂറോക്ക് ലഭിച്ച വിവരം ഐ.ജി പി. വിജയന് കൈമാറുകയായിരുന്നു.
തുടർന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിെൻറ നേതൃത്വത്തിലുള്ള ഷാഡോ പൊലീസിന് അന്വേഷണം കൈമാറി. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ കൺട്രോൾ റൂം അസി. കമീഷണർ വി. സുരേഷ്കുമാറിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രതികളെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
