വർക്കല: യുവാവിനെ കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നു പ്രതികൾ പിടിയിൽ. ചെറുന്നിയൂർ മുടിയക്കോട് ആലുവിള വീട്ടിൽ ജാക്സൺ (38), ഇയാളുടെ സഹോദരൻ ജമേഷ് (34), ചെറുന്നിയൂർ മൂങ്ങോട് ലെനി ഭവനിൽ ടോജോ(39) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
ചെറുന്നിയൂർ എലിയൻവിളാകം പനയ്ക്കമൂട് ക്ഷേത്രത്തിന് സമീപം ജി.ജി ലാൻഡിൽ ജിജിൻ രാജിനെ (27) ആണ് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് ജിജിൻ രാജിനെ അപായപ്പെടുത്താൻ ശ്രമിച്ചത്. പ്രതികൾ ജിജിൻ രാജിനെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തുകയും അപ്പോൾ ജിജിൻരാജ് മുടിയക്കോട് പ്ലേ ഗ്രൗണ്ടിൽ ഉണ്ടെന്നു മനസ്സിലാക്കി അവിടെയെത്തുകയുമായിരുന്നു. വയറിെൻറ വലതുഭാഗത്ത് ആയുധം കൊണ്ട് ആഴത്തിൽ കുത്തി മുറിവേൽപ്പിച്ച ശേഷം തലയ്ക്കടിക്കുകയും ശേഷം ശരീരമാസകലം ആയുധം കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിജിൻ രാജ് ഇപ്പോൾ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. വർക്കല ഡിവൈ.എസ്.പി പി.നിയാസിെൻറ മേൽനോട്ടത്തിൽ സി.ഐ വി.എസ് പ്രശാന്തിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.