അടൂർ: വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. നടത്തിപ്പുകാരായ കോഴിക്കോട് ഫറോക്ക് കൈതോലി പാടത്തിൽ ജംഷീർ ബാബു (37), പുനലൂർ മാത്ര വെഞ്ചേമ്പ് സുധീർ മൻസിൽ ഷമീല (36), സംഘത്തിൽപെട്ട പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടിൽ അനിത (26) എന്നിവരെയാണ് അടൂർ സി.ഐ യു. ബിജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പന്നിവിഴ ഭാഗത്ത് വീട് വാടകക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെ ലഹരി കച്ചവടം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് റെയ്ഡ് നടത്തുകയും 30 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയെ തുടർന്ന് അടൂർ പൊലീസ് സി.ഐയെ വിവരം അറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്തപ്പോഴാണ് പെൺവാണിഭം സംബന്ധിച്ച വിവരങ്ങൾ പുറത്തറിയുന്നത്. ഇവരുടെ ഫോണിലുള്ള അടൂരിലും പരിസരത്തുമുള്ളവരുടെ വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.