സ്വിഗ്ഗി ജീവനക്കാരനെ മർദിച്ച് ബൈക്കുമായി കടന്ന മൂന്നുപേർ പിടിയിൽ
text_fieldsകാക്കനാട് സ്വിഗ്ഗി ജീവനക്കാരനെ മർദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ
കാക്കനാട്: ഭക്ഷണവുമായെത്തിയ സ്വിഗ്ഗി ജീവനക്കാരനെ മർദിക്കുകയും ബൈക്കുമായി കടന്നുകളയുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കോട്ടയം കുറുവിലങ്ങാട് കാരിക്കുളം വീട്ടിൽ ഡിനോ ബാബു (33), തൃശൂർ കൊടുങ്ങല്ലൂർ, പടിഞ്ഞാറെനെമ്പല്ലൂർ പൊയ്യാക്കര വീട്ടിൽ ചാരുദത്തൻ (23), ആലപ്പുഴ മാവേലിക്കര മാടശ്ശേരി വീട്ടിൽ സുധീഷ് (30) എന്നിവരെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്.
മലപ്പുറം പെരുമ്പടപ്പ് സ്വദേശി അബീദിനെയാണ് മൂവർ സംഘം ആക്രമിച്ചത്. ശനിയാഴ്ച പുലർച്ച മൂന്നിനായിരുന്നു സംഭവം.
ഒന്നാം പ്രതിയായ ഡിനോ സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഭക്ഷണവുമായി എത്തിയതായിരുന്നു അബീദ്. കാക്കനാട് അസറ്റ് ഹോംസ് ഫ്ലാറ്റിന് സമീപത്തെത്തിയ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ അകത്തേക്ക് കയറ്റിവിട്ടില്ല. തുടർന്ന് പുറത്തുവന്ന് ഭക്ഷണസാധനങ്ങൾ വാങ്ങാൻ അറിയിച്ചപ്പോൾ ഫ്ലാറ്റിന് പുറത്തേക്ക് വന്ന പ്രതികൾ അബീദിനെ മർദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

