ലോറിയുടെ പിന്നിൽ മിനി ലോറി ഇടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsപറവൂർ മുനിസിപ്പൽ കവലയിൽ ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ
പരിക്കേറ്റവരെ പുറത്തെടുക്കാനുള്ള നാട്ടുകാരുടെ ശ്രമം. അഗ്നിരക്ഷാസേന എത്തി
ഗ്യാസ്കട്ടർ ഉപയോഗിച്ച് ഡോർ മുറിച്ചാണ് ഇവരെ പുറത്തെടുത്തത് അഷ്കർ ഒരുമനയൂർ
പറവൂർ: മുനിസിപ്പൽ കവലയിൽ ലോറിയുടെ പിന്നിൽ മിനി ലോറി ഇടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ എട്ടിനാണ് അപകടം നടന്നത്. ട്രാഫിക് സിഗ്നലിൽ ലോറി ബ്രേക്ക് ഇട്ടപ്പോൾ പിന്നാലെ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. മിനി ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു.
ഇതിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ അബ്ദുൽ ലത്തീഫ്, അബ്ദുൽ നിസാർ, ജംഷീർ അഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനിലോറിയിൽ കുടുങ്ങിയ ഇവരെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് അരമണിക്കൂറിനുശേഷമാണ് പുറത്തെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

