Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാർ വനത്തിൽ നിന്ന് മുറിച്ചു കടത്തിയ തേക്ക് മരങ്ങളുമായി മൂന്ന് പേർ അറസ്റ്റിൽ
text_fieldsbookmark_border
കാസർകോട്: പരപ്പ റിസര്‍വ്വ് വനത്തില്‍ നിന്ന് മുറിച്ചു കടത്തിയ തേക്ക് മരങ്ങളുമായി മൂന്ന് പേര്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശികളായ പൂത്തൂരിലെ ഇര്‍ഫാന്‍, ബല്‍ത്തങ്ങാടി സ്വദേശികളായ അബൂബക്കര്‍, മുസ്തഫ ഹമീദ് എന്നിവരെയാണ് വനം അധികൃതർ അറസ്റ്റു ചെയ്തത്.
പരപ്പ റിസര്‍വ്വ് വനത്തില്‍ നിന്ന് വെട്ടി കടത്തിയ 26 കഷ്ണം തേക്ക് മരങ്ങളാണ് പരപ്പ സെക്ഷന്‍ ഫോറസ്റ്റര്‍ കെ.എന്‍. രമേശന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മരം കടത്താനുപയോഗിച്ച കര്‍ണാടക രജിസ്‌ട്രേഷനിലുള്ള വാഹനവും പിടികൂടി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.കെ.യൂസഫ്, എ.രമിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

